Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചവടി...

പഞ്ചവടി വാക്കടപ്പുറത്ത് ആയിരങ്ങളുടെ തർപ്പണം

text_fields
bookmark_border
ചാവക്കാട്: പിതൃമോക്ഷപ്രാപ്തി തേടി പഞ്ചവടി വാക്കടപ്പുറത്ത് ആയിരങ്ങള്‍ തര്‍പ്പണം നടത്തി. പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രക്കമ്മിറ്റിയുടെ കീഴിൽ കര്‍ക്കടക വാവ് ദിനമായ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മുതലാണ് വാവുബലി തുടങ്ങിയത്. വിവിധ ദേശങ്ങളിലെത്തിയവര്‍ വരിനിന്നപ്പോള്‍ കടപ്പുറം മുതല്‍ ദേശീയ പാതയിലെ പഞ്ചവടി സ​െൻറര്‍ വരെ നീണ്ടു. ആബാലവൃദ്ധം ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കുമായി ബലിയര്‍പ്പിച്ചു. മേല്‍ശാന്തി രതീഷ്‌ ശാന്തിയുടെയും നേതൃത്വത്തില്‍ 40 അംഗ പൂജാരി സംഘമാണ് തര്‍പ്പണ ചടങ്ങുകള്‍ക്ക് കാർമികത്വം നല്‍കിയത്. ബലിക്ക് ശേഷം കടലില്‍ മുങ്ങിക്കുളിക്കാനാവാത്തവര്‍ക്ക് പന്തലിനു സമീപത്തെ കുളം നവീകരിച്ചും മോട്ടോര്‍ പമ്പു ചെയ്തും സൗകര്യമൊരുക്കി. എടക്കഴിയൂര്‍ ലൈഫ് കെയര്‍, അകലാട് നബവി പ്രവര്‍ത്തകരും ചാവക്കാട് പൊലീസും കടലിലിറങ്ങുന്നവര്‍ക്ക് സുരക്ഷയൊരുക്കി. േക്ഷത്ര കമ്മിറ്റി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, കോങ്കണ്ടത്ത് വിശ്വംഭരന്‍, വേഴംപറമ്പത്ത് രാജൻ, വാക്ക‍യിൽ സദാനന്ദൻ, പാലപ്പെട്ടി ദിലീപ് കുമാർ, ടി.എ. അര്‍ജുനന്‍ സ്വാമി എന്നിവർ നേതൃത്വം നൽകി. ബലി തർപ്പണം പുന്നയൂർക്കുളം: തൃപ്പറ്റ് ശിവക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് കിള്ളിമംഗലം മണികണ്ഠൻ മുഖ്യകാർമികത്വം വഹിച്ചു.പുലർച്ചെ നാലുമുതൽ ബലി തർപ്പണം ആരംഭിച്ചു. ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണുക്ഷേത്രത്തിലും വടക്കേകാട് മണികണ്ഠേശ്വരം ഉമാമഹേശ്വരിക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ വിപുലമായി നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story