Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറാങ്ക് ജേതാക്കൾക്ക്...

റാങ്ക് ജേതാക്കൾക്ക് ആദരം

text_fields
bookmark_border
കൊടുങ്ങല്ലൂർ: വെൽഫെയർ പാർട്ടി എൻ.എൻ പുരം പഞ്ചായത്ത് കമ്മിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു. കയ്പ്പമംഗലം മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോട് ഉദ്ഘാടനം ചെയ്തു. കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽനിന്ന് സംസ്കൃതത്തിൽ ഒന്നാം റാങ്ക് നേടിയ വി.ഐ. ഷമിത, എം.ജി യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സിക്ക് ഒന്നാം റാങ്ക് നേടിയ ഹിത വിശ്വംഭരൻ, രണ്ടാം റാങ്ക് നേടിയ സമീർ ഗഫൂർ കളപ്പുരക്കൽ എന്നിവർക്ക് അവാർഡും സർട്ടിഫിക്കറ്റും നൽകി. പ്രസിഡൻറ് അമീർ പതിയാശ്ശേരി അധ്യക്ഷത വഹിച്ചു. റഫീഖ് കാതിക്കോട്, സഈദ സുലൈമാൻ, ശിവശങ്കരൻ, ഷാനവാസ് കാട്ടകത്ത്, അബ്ദു ലത്തീഫ്, ഫ്രറ്റേണിറ്റി സ്റ്റേറ്റ് സെക്രട്ടറി അജീഷ് കളിക്കൂട്ട്, അബ്ദുൽ കരീം, ഇ.എസ്. മനാഫ് അമ്പലക്കുളം, മുഹമ്മദ് ഫൈസൽ മുളങ്ങാട്ട്, ഇബ്രാഹിം കുട്ടി, മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. ചിത്രകാരൻ ഷാജി അബ്ദു കവിതാപാരായണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story