Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമരം ന്യായം - ടി.എൻ....

സമരം ന്യായം - ടി.എൻ. പ്രതാപൻ

text_fields
bookmark_border
നഗരസഭ ചെയർമാൻ ക്രൂരത അവസാനിപ്പിക്കണം- ടി.എൻ. പ്രതാപൻ ചാവക്കാട്: സോഫിയയുടേത് ന്യായമായതും ജനങ്ങൾക്ക് വേണ്ടിയുള്ളതുമായ സമരമാണെന്നും നഗരസഭ അധികൃതർ മൂക്ക് പൊത്താതെ കുറച്ച് നേരം ഇവിടെ നിൽക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. സ്ത്രീകൾ അനുഭവിക്കുന്ന ദുരിതമറിയാൻ നഗരസഭയിലെ വനിത കൗൺസിലർമാരെ പറഞ്ഞയക്കണം. ഭരണഘടനാപരമായി ശുദ്ധവായു, ശുദ്ധജലം ലഭിക്കാൻ അവകാശമുണ്ട്. അവകാശ നിഷേധത്തിൽ നഗരസഭാ അധ്യക്ഷനും സെക്രട്ടറിക്കുമെതിരെ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമീഷനുകൾ കേസെടുക്കണം. ജനകീയ വിഷയമുയർത്തുമ്പോൾ വ്യക്തമായ വിശദീകരണം നൽകാതെ ന്യായം പറയുന്നവരെ രാഷ്ട്രീയം പറഞ്ഞ് ആക്ഷേപിക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. നഗരസഭാ ചെയർമാനും സഹപ്രവർത്തകരും ക്രൂരത അവസാനിപ്പിക്കണം. ഗുരുവായൂരിലെ എം.എൽ.എ അടിയന്തരമായി ഇടപെടണം. എം.എൽ.എയും നഗരസഭാ ചെയർമാനും കലക്ടറും ഒരുമണിക്കൂർ ഇവിടെ വന്ന് നിൽക്കുകയാണെങ്കിൽ പ്രത്യേക പാരിതോഷികം നൽകാമെന്നും അദ്ദേഹം പരിഹസിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story