Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാലയങ്ങളിലെ...

വിദ്യാലയങ്ങളിലെ കുടിവെള്ളം പരിശോധിക്കുന്നു

text_fields
bookmark_border
തൃശൂർ: 'ബ്ലൂ ആർമി'യുടെ ഭാഗമായി വിദ്യാലയങ്ങളുടെ പരിസരങ്ങളിലെ കിണറുകളിലെ കുടിവെള്ളം പരിശോധിക്കുന്നു. തൃശൂർ ഈസ്റ്റ് ഉപജില്ലയുടെ 53 വിദ്യാലയങ്ങളിലെയും സമീപത്തെ ഇരുപതോളം വീട്ടു കിണറുകളിലേയും വെള്ളം പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു. ശുചിത്വമിഷ‍​െൻറ സഹായത്തോടെ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാരാണ് വെള്ളം ശേഖരിച്ചത്. വിശദമായ പരിശോധനക്ക് ശേഷം റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലാലി ജെയിംസ് ഉദ്ഘാടനം ചെയ്തു. കെ.മഹേഷ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോഓഡിനേറ്റർ സിബി ശിവജി, പ്രിൻസിപ്പൽ വി.എം.നിഷ, ഈസ്റ്റ് എ.ഇ.ഒ എം.ജയശ്രീ, മാർതോമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൽ. മഞ്ജുഷ്, ബ്ലൂ ആർമി കോഓഡിനേറ്റർ എം.എസ്.ര ജീഷ്, ശുചിത്വമിഷൻ പ്രതിനിധി ഉണ്ണി, എ.എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story