Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിലാവെട്ടംബി.ജെ.പി...

'നിലാവെട്ടം'ബി.ജെ.പി ബഹിഷ്ക്കരിക്കും

text_fields
bookmark_border
കുന്നംകുളം: ഓണാഘോഷവുമായി ബന്ധപ്പെട്ട് കുന്നംകുളത്ത് നടത്തിവരുന്ന നിലാവെട്ടം പരിപാടി ബഹിഷ്‌ക്കരിക്കാൻ ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു സംസ്ഥാനത്തുടനീളം കാലവർഷക്കെടുതി മൂലം ജനം ദുരിതം അനുഭവിക്കുമ്പോൾ ലക്ഷങ്ങൾ ധൂർത്തടിച്ച് പരിപാടി സംഘടിപ്പിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാരെ അന്യായമായി പീഡിപ്പിച്ച് പിടിച്ചെടുത്ത സാമഗ്രികൾ വിട്ടുനൽകാൻ പോലും തയാറാകാത്ത അധികൃതരുടെ നടപടിയിൽ മനം നൊന്ത് ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടും ആ വീട്ടിലേക്ക് ആശ്വാസവുമായി ആരും എത്തിയിട്ടില്ല. നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നിന്നും പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. കുന്നംകുളത്തുകാരുടെ സ്വപ്ന പദ്ധതിയായ ബസ് സ്റ്റാൻഡ് പണി എങ്ങും എത്തിയില്ല. ആയിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന തുറക്കുളം മൽസ്യച്ചന്ത ശോച്യവും വൃത്തിഹീനവുമായി തുടരുകയാണ്. കുത്തക ഭീമന്മാരിൽ നിന്ന് വൻതുക വാങ്ങി ജനവാസ മേഖലകളിൽ മൊബൈൽ ടവറിന് ആരുമറിയാതെ അനുമതി നൽകുന്നു. ഇത്തരത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണത്തെ മറക്കാൻ വേണ്ടി പരിപാടി നടത്തുന്നത്. സാമ്പത്തിക ധൂർത്ത് അവസാനിപ്പിച്ച് പണം കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകണമെന്നും ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് കെ. എസ്. രാജേഷ് ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് മുമ്പ് നിലാവെട്ടം പരിപാടി ബഹിഷ്ക്കരിക്കുകയാണെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story