Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറും ലോറിയും...

കാറും ലോറിയും കൂട്ടിയിടിച്ച്​ ദമ്പതികൾക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
കുന്നംകുളം: കാറും ലോറിയുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ബാംഗളുരു സ്വദേശികളായ ജെ.പി നഗറിൽ താമസിക്കുന്ന മുരളീധരൻ (49), ഭാര്യ പത്മിനി (48) എന്നിവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴരയോടെ ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാറേംപാടത്ത് വെച്ചായിരുന്നു അപകടം. തിരുനാവായയിലേക്ക് ബലി തർപ്പണത്തിന് പോകുകയായിരുന്നു ദമ്പതികൾ . ബംഗളുരുവിൽ നിന്ന് തൃശൂരിൽ എത്തിയ ഇവർ മണ്ണുത്തിയിൽ നിന്ന് ബന്ധുവി​െൻറ കാറുമായി പോകുമ്പോഴായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരുമ്പുകമ്പി കയറ്റി വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ മുൻവശം പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ ഓടികൂടിയവരും വഴിയാത്രക്കാരും ചേർന്ന് പുറത്തെടുത്തു. അപകടത്തെ തുടർന്ന് അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story