Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാനനഷ്​ടക്കേസ്...

മാനനഷ്​ടക്കേസ് നൽകുമെന്ന് ദീപ നിശാന്ത്

text_fields
bookmark_border
തൃശൂര്‍: തനിക്കെതിരെ പരാതി നൽകിയത് ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള തന്ത്രമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും കേരള വര്‍മ കോളജ് മലയാളം അധ്യാപിക ദീപ നിശാന്ത്. കേസ് കൊടുത്ത് തന്നെപ്പോലുള്ളവരെ നിശ്ശബ്ദരാക്കാമെന്ന് സംഘ്പരിവാർ ശക്തികൾ കരുതുന്നത് മൗഢ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. വർഗീയതക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചക്ക് തയാറല്ല. ഹിന്ദുമതക്കാരെ മുഴുവൻ വെടിവെച്ചുകൊല്ലാനും വർഗീയ കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തുവെന്നും പറയുന്നത് തെറ്റാണ്. എവിടെയും താൻ അങ്ങനെ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് ആരോപിച്ച് പരാതി നൽകുന്നവർക്കെതിരെ ഹൈകോടതിയിൽ മാനനഷ്ടക്കേസ് നൽകാനാണ് ആലോചിക്കുന്നതെന്നും ദീപ വ്യക്തമാക്കി. എഫ്.ഐ.ആറി‍​െൻറ കോപ്പി കിട്ടിയാലുടൻ ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ദീപ നിശാന്ത് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തെന്ന പരാതിയില്‍ ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി.ആറി​െൻറ പരാതിയിൽ തൃശൂർ സി.ജെ.എം കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഏപ്രില്‍ നാലിന് കഠ്്വ സംഭവത്തി​െൻറ പശ്ചാത്തലത്തില്‍ ദീപക്ക് ശങ്കരനാരായണൻ എഴുതിയ പോസ്റ്റ് ഷെയർ ചെയ്തതാണ് കേസിന് ആധാരം.
Show Full Article
TAGS:LOCAL NEWS 
Next Story