Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഥാപ്രസംഗ...

കഥാപ്രസംഗ മഹോത്സവത്തിന് ഇന്ന് തിരിതെളിയും

text_fields
bookmark_border
തൃശൂർ: കഥാപ്രസംഗത്തി​െൻറ പരിപോഷണം ലക്ഷ്യമിട്ട് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചുദിന കഥാപ്രസംഗ മഹോത്സവത്തിന് ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ തിരിതെളിയും. ഇരിങ്ങാലക്കുട നൂറ്റൊന്നംഗ സഭയുടെ സഹകരണത്തോടെയാണ് 'കഥകളതിസാദരം' എന്ന് പേരിട്ട കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കുന്നത്. കാരുകുളങ്ങര നൈവേദ്യം ഹാളിൽ വൈകീട്ട് 5.30ന് പ്രഫ. കെ.യു. അരുണൻ എം.എൽ.എ കഥാപ്രസംഗ മഹോത്സവം ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ നിമ്യ ഷിജു അധ്യക്ഷത വഹിക്കും. തുടർന്ന് കഥാപ്രസംഗ മഹോത്സവത്തിലെ ആദ്യ കഥ 'കാട്ടുകടന്നൽ' ഹർഷകുമാർ അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story