Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ താലൂക്കിൽ ...

കൊടുങ്ങല്ലൂർ താലൂക്കിൽ 380പേരെ ദുരിതാശ്വാസ ക്യാമ്പിേലക്ക് മാറ്റി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജല നിരപ്പ് കൂടിയും കുറഞ്ഞും നിൽക്കുന്ന കൊടുങ്ങല്ലൂർ താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് 380 പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് മാറ്റി. കനോലി കനാലിൽ വെള്ളം ഉയർന്നതോടെ എസ്.എൻ. പുരം പഞ്ചായത്തിലെ ആല ഗോതുരുത്തിൽ വീടുകളിൽ വെള്ളം കയറി. ഇൗ ഭാഗത്ത് താമസിച്ചിരുന്ന 35 കുടുംബങ്ങളിലെ 140 പേരെ കോതപറമ്പ് വാസുദേവ വിലാസം സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. താലൂക്കിലെ പൊയ്യ വില്ലേജിൽനിന്ന് 240 പേരെയാണ് മാറ്റിയത്. നാലുചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട ഗോതുരുത്ത് പ്രളയ ഭീഷണിയുടെ നിഴലിലാണ്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളം കയറിയിട്ടുള്ളത്. ദുരിതബാധിതർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി വെള്ളം കയറിയ പ്രദേശവും, ക്യാമ്പും സന്ദർശിച്ച ഇ.ടി. ടൈസൻ എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. മല്ലിക, വൈസ്പ്രസിഡൻറ് സതീശ് ബാബു തുടങ്ങിയവരും സ്ഥലത്തെത്തി. ആവശ്യമെങ്കിൽ മെഡിക്കൽ സഹായവും ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ് പ്രദേശം സന്ദർശിച്ചു. യുവമോർച്ച പ്രവർത്തകരും, എസ്.എൻ.പുരം മണ്ഡലം കമ്മിറ്റിയും ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവുമായി എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story