Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബലിതർപ്പണം:...

ബലിതർപ്പണം: ചാലക്കുടിപ്പുഴയിലേക്ക് ഇറങ്ങുന്നതിന് നിയന്ത്രണം

text_fields
bookmark_border
ചാലക്കുടി: വെള്ളപ്പൊക്കത്തി​െൻറ പശ്ചാത്തലത്തിൽ ഇത്തവണ കർക്കടക വാവ് ബലിതർപ്പണത്തിന് ചാലക്കുടിപ്പുഴയിലേക്ക് ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ബലിതർപ്പണം നടത്തുന്ന കടവുകളിൽ പൊലീസ് സുരക്ഷ പരിശോധന നടത്തി. ആലുവ പുഴയിൽ ബലിയിടാൻ അനുവദിക്കാത്ത സാഹചര്യത്തിൽ കൂടുതൽ പേരും ചാലക്കുടിപ്പുഴയിലെ ക്ഷേത്രക്കടവുകളിൽ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ ചാലക്കുടിപ്പുഴയിൽ വെള്ളം അപകടകരമായി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ക്രമങ്ങൾ പാലിക്കണമെന്നാണ് നിർദേശം. ആളുകളെ അനിയന്ത്രിതമായി പുഴയിലേക്ക് ഇറക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുന്നുമെന്നാണ് കണക്കുകൂട്ടൽ. പുഴയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ പുഴയിൽ ഇറങ്ങി മുങ്ങുന്നത് അപകടകരമാണ്. പലയിടത്തും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. പുഴയിലിറങ്ങുന്നവരുടെ സുരക്ഷിതത്വത്തിനായി ട്യൂബുകളും വലിയ വടങ്ങളും സ്ഥാപിക്കണം. കടവുകളിൽ നീന്തൽ വിദഗ്ധരെ നിയോഗിക്കുകയും വഞ്ചിയും ബോട്ട് സൗകര്യവും അടിയന്തര ഘട്ടത്തിലേക്കായി ഒരുക്കുകയും ചെയ്യണം. ചാലക്കുടിപ്പുഴയിൽ ബലിതർപ്പണത്തി​െൻറ പ്രധാന സ്ഥലമായ കൂടപ്പുഴ ആറാട്ടുകടവിൽ ചാലക്കുടി സി.ഐ. ഹരിദാസി​െൻറ നേതൃത്വത്തിൽ പൊലീസ് സുരക്ഷാ പരിശോധന നടത്തുകയും കർശന നിർദേശം നൽകുകയും ചെയ്തു. ബലി തർപ്പണത്തിനായി പന്തൽ ഒരുക്കിയിട്ടുണ്ട്. പുഴയിൽ നിയന്ത്രിതമായ രീതിയിൽ മാത്രമെ പ്രവേശനമുള്ളൂ. പുഴയിലേക്കിറങ്ങുന്ന ഭാഗങ്ങൾ ബാരിക്കേഡുകൾ െവച്ച് തടഞ്ഞിട്ടുണ്ട്. പലയിടത്തും വീട്ടിൽനിന്ന് കുളിച്ച് ശുദ്ധമായി വരാനാണ് നിർദേശം.
Show Full Article
TAGS:LOCAL NEWS 
Next Story