Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത സർവേ...

ദേശീയപാത സർവേ തളിക്കുളത്ത് ആക്ഷൻ കൗൺസിൽ തടഞ്ഞു

text_fields
bookmark_border
വാടാനപ്പള്ളി: ദേശീയപാത സർവേ തളിക്കുളത്ത് രണ്ടിടത്ത് ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ തടഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ എട്ടിന് വാടാനപ്പള്ളി ഏഴാം കല്ലിൽ ബൈപാസിനുള്ള അളവ് തടയുമെന്ന് പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും രാവിലെ എട്ടോടെ എത്തിയിരുന്നു. എന്നാൽ വെള്ളക്കെട്ട് കാരണം ഉേദ്യാഗസ്ഥർ മടങ്ങി. നാട്ടിക, തളിക്കുളം, ആശാൻ റോഡ് മേഖലയിലായി ഡെപ്യൂട്ടി കലക്ടർ എ. പാർവതിയുടെ നേതൃത്വത്തിൽ നാല് തഹസിൽദാർമാരുടെ മേൽനോട്ടത്തിൽ അളവ് ആരംഭിച്ചു. തളിക്കുളം ഹൈസ്കൂളിന് സമീപത്തെ സർവേ സ്ത്രീകളടക്കം നൂറോളം വരുന്ന ആക്ഷൻ കൗൺസിൽ തടഞ്ഞു. ഒന്നര മണിക്കൂറോളം സംഘർഷാവസ്ഥയിലായി. തുടർന്ന് വാടാനപ്പള്ളി എസ്.ഐ രമേഷി​െൻറ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി 16 പേരെ അറസ്്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തളിക്കുളം കൊപ്ര കളത്തും സമാന രീതിയിലും അളവ് തടസ്സപ്പെടുത്തിയവരെയും അറസ്്റ്റ് ചെയ്ത് മാറ്റിയ ശേഷമാണ് അളവ് പുനരാരംഭിച്ചത്. ഷംസുദ്ദീൻ, ലിറ്റി, രേഖ, സുരേഷ് എന്നീ തഹസിൽദാർമാരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story