Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ക്യാമ്പുകളിൽ കിറ്റ് വിതരണം

text_fields
bookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന പുഴയോട് ചേര്‍ന്ന് ചന്ത പരിസരത്ത് താമസിക്കുന്നതും വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നതുമായ 30 കുടുംബങ്ങള്‍ക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരിയും പല വ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് അംഗം സുലേഖ അബ്ദുല്ലക്കുട്ടിക്ക് നൽകി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.െഎ. നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ക്വിറ്റ് ഇന്ത്യ ദിനാചരണം കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്ത്കുന്ന് ജങ്ഷനില്‍ ക്വിറ്റ് ഇന്ത്യ അനുസ്മരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എ.എ. മുസമ്മില്‍ അധ്യക്ഷനായി.
Show Full Article
TAGS:LOCAL NEWS 
Next Story