Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലനിരപ്പുയർന്നു;...

ജലനിരപ്പുയർന്നു; ചെമ്മീൻ കെട്ടുകൾ മുങ്ങി

text_fields
bookmark_border
മാള: കൊമ്പത്ത് കടവ് തച്ചപ്പിള്ളി, മുട്ടിക്കൽ ഭാഗങ്ങളിൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ചെറുതോണി അണക്കെട്ടിൽ നിന്നെത്തിയ വെള്ളം പുഴയിൽ എത്തിയതോടെയാണ് ജലനിരപ്പ് ഉയർന്നത്. വേലിയിറക്കസമയമായിട്ടു കൂടി ജലനിരപ്പ് ഉയർന്നതോടെ പ്രദേശവാസികൾ ഭീതിയിലായി. പ്രദേശങ്ങളിലെ ചെമ്മീൻ കെട്ടുകളിലെ ബണ്ടുകൾ പലതും മുങ്ങി. ചെമ്മീൻ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടതോടെ ഭീമമായ നഷ്ടമാണ് ഉണ്ടായത്. ജലനിരപ്പ് ഈ നിലയിൽ തുടർന്നാൽ രാത്രി വേലിയേറ്റത്തിൽ വലിയ തോതിൽ വെള്ളം കയറുമെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ആശങ്ക പങ്കുെവച്ചു. പൊയ്യ കഴഞ്ചിത്തിറയിൽ പുഴ കരയിലേക്ക് കയറി തോടുകൾ വഴി വെള്ളമെത്തിയത് ദുരിതമായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എ ക്യാമ്പ് സന്ദർശിച്ചു. എരയാംകുടി, അന്നമനട സാംസ്കാരിക നിലയം, പള്ളി പാരിഷ്ഹാൾ, വാളൂർ എൻ.എസ്.എസ് ഹൈസ്കൂൾ എന്നീ ദുരിതാശ്വാസ ക്യാമ്പുകളും എം.എൽ.എ സന്ദർശിച്ചു. ചാലക്കുടിപ്പുഴയോരത്തെ ജലനിരപ്പ് താഴാത്തതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. വെള്ളിയാഴ്ച പകൽ അന്നമനട- കാടുകുറ്റി പഞ്ചായത്തുകൾ സംയുക്തമായി പുഴയോരവാസികൾക്ക് മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. അന്നമനട പഞ്ചായത്ത് പ്രസിഡൻറ് ടെസി ടൈറ്റസ്, വൈസ് പ്രസിഡൻറ് കെ.കെ. രവി നമ്പൂതിരി എന്നിവർ സന്ദർശനം നടത്തി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് പായ, പ്ലേറ്റ്, ഗ്ലാസ്, ഭക്ഷണം എന്നിവ നൽകി. പ്രസിഡൻറ് സഫർ മേത്തർ, എ.ഐ. സത്താർ, സി.എ. അമ്മാർ, സി.ബി. അബുലൈസ്, രമേശ് കാതിക്കുടം എന്നിവർ സന്ദർശനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story