Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിമ്മിനിയിൽ വൈദ്യുതി...

ചിമ്മിനിയിൽ വൈദ്യുതി ഉൽപാദനം തുടങ്ങി

text_fields
bookmark_border
ആമ്പല്ലൂര്‍: ചിമ്മിനി ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതോല്‍പാദനം വീണ്ടും തുടങ്ങി. ഡാമി​െൻറ സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഉൽപാദനം ആരംഭിച്ചത്. കഴിഞ്ഞ സീസണില്‍ ഡിസംബറില്‍ തുടങ്ങിയ ഉല്‍പാദനം ഈവര്‍ഷം മേയിലാണ് നര്‍ത്തിവെച്ചത്. ഈ സീസണില്‍ വലിയ അളവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന് കരുതുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ഡാമിലെ നിലവിലെ വെള്ളത്തി​െൻറ അളവ് അനുസരിച്ച് പരമാവധി67 ലക്ഷം കിലോ വാട്ട് വൈദ്യുതിയാണ് ലക്ഷ്യമിടുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വെള്ളിയാഴ്ച നാല് സെ.മീ വീതം ഡാമി​െൻറ നാല് ഷട്ടറുകള്‍ തുറന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വൈദ്യുതി ഉല്‍പാദനം ആരംഭിച്ചത്. 2015 ലാണ് ചിമ്മിനിയില്‍ ചെറുകിട വൈദ്യുതി പദ്ധതി ആരംഭിച്ചത്. 2.5 മെഗാവാട്ടാണ് ഉല്‍പാദനശേഷി. ഇതുവരെ ഒരു കോടി കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 38 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ആദ്യമായാണ് മണ്‍സൂണ്‍ സീസണില്‍ വൈദ്യുതി ഉല്‍പാദനം നടത്താനായതെന്ന് അധികൃതര്‍ പറഞ്ഞു. ചിമ്മിനിയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി എ.ബി.സി കേബിള്‍ വഴി പുതുക്കാട് 110 കെ.വി സബ് സ്റ്റേഷനില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story