Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത...

ദേശീയപാത ഭൂമിയേറ്റെടുപ്പ് പൊട്ടിക്കരഞ്ഞും പരാതി പറഞ്ഞും ഉ​േദ്യാഗസ്ഥർക്ക് ന്നേിൽ വീട്ടമ്മമാർ

text_fields
bookmark_border
വാടാനപ്പള്ളി: ദേശീയപാത ഭൂമിയേറ്റെടുപ്പ് സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വികാരാധീനരായി വീട്ടമ്മമാർ. ഭൂമി അളന്ന്കുറ്റിയടിച്ചത് മാറ്റാൻ ശ്രമിച്ച 65 കാരിയായ ഗിരിജയും അവിവാഹിതയായ 35കാരിയായ മകളടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് അധികൃതർ അളവ് പുനരാരംഭിച്ചത്. തളിക്കുളം ഗവ. ഹൈസ്കൂളിന് സമീപമുള്ള കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. കരുവത്ത് പരേതനായ ശേഖര​െൻറ ഭാര്യയാണ് ഗിരിജ. ഇവരുടെ ഭർത്താവ് പത്ത് വർഷം മുമ്പ് മരിച്ചു. ഇവരാണ് പണ്ട് ഹൈസ്കൂളിന് വേണ്ടി സ്ഥലം വിട്ടുകൊടുത്തത്. മൂത്ത മകൾക്ക് 35ഉം ഇളയ മകൾക്ക് 25 ഉം വയസ്സായി. ഇരുവരുടെയും വിവാഹവും കഴിഞ്ഞില്ല. റോഡിന് ഇരുവശത്തേയും സ്ഥലം തുല്യമായി റോഡ് വികസനത്തിന് അളന്ന് എടുക്കാതെ സ്കൂളിന് സമീപത്തെ 10 നില ഉയരമുള്ള കെട്ടിടത്തി​െൻറ ഉടമയെ സഹായിക്കാൻ പടിഞ്ഞാറ് ഭാഗത്തെ സ്ഥലമാണ് അധികവും അളന്ന് കുറ്റിയടിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഉേദ്യാഗസ്ഥർ സർവേക്ക് വന്നതോടെ പൊട്ടിക്കരഞ്ഞ് ഡെപ്യൂട്ടി കലക്ടർ ഐ. പാർവതി ദേവിക്ക് മുന്നിൽ ഗിരിജ പ്രതിഷേധിച്ചു. അടിച്ച കുറ്റി പറിച്ച് മാറ്റാൻ ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും ഉേദ്യാഗസ്ഥരും ഇവരെ അറിയിച്ചു. ഇതിനിടെ ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രകടനവുമായെത്തി. സ്ത്രീകളടക്കം നൂറോളം ആളുകൾ എത്തി അളവ് തടഞ്ഞു. ഒന്നര മണിക്കൂറോളമാണ് സർവേ തടസ്സപ്പെട്ടത്. ഡെപ്യൂട്ടി കലക്ടറുടെ നിർദേശപ്രകാരം കലക്ടർ ഇടപെട്ട് കൂടുതൽ പൊലീസ് എത്തി. ഗിരിജയേയും മകളേയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് അളവ് പുനരാരംഭിച്ചത്. റോഡ് വികസനത്തിലൂടെ കിടപ്പാടവും നഷ്ട്ടപ്പെട്ടാൽ മക്കളേയും കൊണ്ട് ഇനി എന്ത് ചെയ്യുമെന്ന വേദനയിലാണ് ഗിരിജ. ഭൂമി നഷ്ടപ്പെടുന്ന നിരവധി സ്ത്രീകളുടെ പരാതി പ്രളയമായിരുന്നു നിർവഹണ ഉദ്യോഗസ്ഥയായ ഡെപ്യൂട്ടി കലക്ടർക്ക് മുന്നിൽ.
Show Full Article
TAGS:LOCAL NEWS 
Next Story