Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightത്രോബാൾ ചാമ്പ്യൻഷിപ്: ...

ത്രോബാൾ ചാമ്പ്യൻഷിപ്: എസ്​.എൻ.എസ് വിദ്യാമന്ദിറും എസ്.എൻ. വിദ്യാഭവനും ജേതാക്കൾ

text_fields
bookmark_border
കൊടുങ്ങല്ലൂർ: ജില്ല േത്രാബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എടമുട്ടവും എസ്.എൻ.എസ് സമാജം വിദ്യാമന്ദിറും പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നിയും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ നോദ്ര ദേം സ്കൂൾ വെട്ടിക്കുഴി രണ്ടാം സ്ഥാനവും, വിമല സെൻട്രൽ സ്കൂൾ താണിശ്ശേരി മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ സമാജം സ്കൂൾ എടമുട്ടം രണ്ടാം സ്ഥാനവും, ലെമർ പബ്ലിക് സ്കൂൾ തൃപ്രയാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊടുങ്ങല്ലൂർ ഒാറ ഗ്ലോബൽ സ്കൂൾ ആതിഥേയത്വം വഹിച്ച മത്സരം നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഒ.എൻ. ജയദേവൻ, സ്കൂൾ ഡയറക്ടർ ഡോ. അബ്ദുൽ മജീദ്, ജില്ല േത്രാബാൾ അസോസിയേഷൻ പ്രസിഡൻറ് യു.വി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസി. പി.സി. രവി എന്നിവർ സംസാരിച്ചു. കെ.ആർ. സാംബശിവൻ നിരീക്ഷകനായിരുന്നു. പ്രിൻസിപ്പൽ യാമിനി ദിലീപ് സ്വാഗതവും, സ്കൂൾ ഹെഡ് ഫറാസ് ഹുസൈൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story