Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസബ്​ കലക്​ടർ ഇടപെട്ടു; ...

സബ്​ കലക്​ടർ ഇടപെട്ടു; കബീറിെൻറ സംരക്ഷണം മക്കൾ ഏറ്റെടുത്തു

text_fields
bookmark_border
തൃശൂർ: ബംഗളൂരുവിൽ മക്കൾ ഉപേക്ഷിച്ച ഷീബ ജ്വല്ലറി ഉടമ കബീറിന് സംരക്ഷണം ഉറപ്പായി. പിതാവിനെ സംരക്ഷിക്കുമെന്നും െചലവുകൾ വഹിക്കുമെന്നും മക്കൾ സബ് കലക്ടർ ഡോ. രേണുരാജിനെ അറിയിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തയിൽ സബ് കലക്ടർ സ്വമേധയ ഇടപെടുകയായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയും കബീറി​െൻറ ഭാര്യയേയും മക്കളേയും കലക്ടറേറ്റിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കബീറി​െൻറ ഭാര്യ ഷീബ, ഷീബയുടെ സഹോദരൻ നൗഷാദ് ചന്ദനത്ത്, കബീറി​െൻറ മൂത്ത മകൻ മുസ്തഫ എന്നിവരുമായി സബ് കലക്ടർ ചർച്ച നടത്തി. ബംഗളൂരുവിൽനിന്നും കണ്ടെത്തിയ കബീർ അഞ്ച് മാസത്തോളമായി മതിലകം കൂളിമുട്ടത്ത് റിയാസ് തങ്ങളുടെ സംരക്ഷണത്തിലായിരുന്നു. ആരും സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകനായ ഹാരിസ് രാജ് കബീറുമായി നടത്തിയ ഇൻറർവ്യൂ പ്രചരിച്ചതാണ് സംഭവം പുറത്താവാൻ വഴിയൊരുക്കിയത്. ഇതോടെ വിഷയത്തിൽ സബ് കലക്ടർ ഇടപെട്ടു. കബീറി​െൻറ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്നതിനൊപ്പം കബീറി​െൻറ ആവശ്യപ്രകാരം നമസ്കാര സൗകര്യമുള്ള ഏതെങ്കിലും സ്ഥാപനത്തിൽ കബീറിനെ സംരക്ഷിക്കുകയും അതി​െൻറ െചലവുകൾ മക്കൾ വഹിക്കണമെന്നും സബ് കലക്ടർ ഉത്തരവിലൂടെ വ്യക്തമാക്കി. പിതാവി​െൻറ സംരക്ഷണ ചുമതല നിർവഹിക്കുമെന്ന് മക്കൾ കലക്ടറെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story