Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതദ്ദേശ ഭരണത്തി​െൻറ...

തദ്ദേശ ഭരണത്തി​െൻറ തിളക്കം കൂട്ടാൻ ഇനി 'എ.സി'

text_fields
bookmark_border
തൃശൂർ: ഇ.പി. ജയരാജ‍​െൻറ മന്ത്രിസഭ പുനഃപ്രവേശനത്തെ തുടർന്ന് വകുപ്പ് ചുമതലകളിൽ മന്ത്രി എ.സി. മൊയ്തീന് വീണ്ടും മാറ്റം. പുനഃസംഘടിപ്പിക്കുന്നതി​െൻറ ഭാഗമായി തദ്ദേശ ഭരണ വകുപ്പാണ് ഇനി മൊയ്തീൻ കൈകാര്യം ചെയ്യുക. നേരത്തെ ജയരാജൻ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ്, അദ്ദേഹത്തി​െൻറ രാജിയോടെ മൊയ്തീനിലേക്കെത്തുകയായിരുന്നു. ഈ സമയം സഹകരണ-ടൂറിസം മന്ത്രിയായിരുന്നു മൊയ്തീൻ. നോട്ട് നിരോധന സമയത്ത് സഹകരണ മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഇതിനെ പക്വതയോടെ നേരിട്ട് മികച്ച പ്രകടനം കാഴ്ചവെച്ച എ.സിക്ക് ഏറെ ഉത്തരവാദിത്തമുള്ള വ്യവസായ -കായിക വകുപ്പ് ഏൽപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും, സി.പി.എമ്മിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതോടെ സഹകരണം കടകംപിള്ളിക്ക് കൈമാറി. വ്യവസായ-കായിക മേഖലയിൽ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴാണ് മാസങ്ങൾക്കിപ്പുറം വീണ്ടും വകുപ്പ് മാറ്റമെത്തുന്നത്. പ്രകടനം വിലയിരുത്തിയതിൽ തദ്ദേശഭരണവകുപ്പാണ് മോശമായി സി.പി.എം വിലയിരുത്തിയത്. കഴിഞ്ഞ സി.പി.എം സമ്മേളനത്തിൽ ഏറെ വിമർശനം വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.ടി. ജലീലിന് ഏൽക്കേണ്ടി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുനഃസംഘടനയിൽ വകുപ്പ് മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ നാടി​െൻറ അടിത്തറയിൽ ബന്ധമുള്ള ത്രിതല പഞ്ചായത്തുകളിൽ ഇടതുപക്ഷത്തി​െൻറയും സർക്കാറി​െൻറയും ഇഴയടുപ്പവും സൗഹൃദവും ഊട്ടിയുറപ്പിക്കുകയെന്ന ദൗത്യമാണ് മൊയ്തീനുള്ളത്. തദ്ദേശഭരണവും തങ്കത്തിളക്കമുള്ളതാവുമെന്നു തന്നെയാണ് ചുമതലയേൽപിക്കുന്നതിലൂടെ സി.പി.എം വിലയിരുത്തുന്നത്. വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന രവീന്ദ്രനാഥിൽനിന്ന് ഉന്നത വിദ്യാഭ്യാസം മാറ്റി. പൊതുവിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണെന്നാണ് സി.പി.എം വിശദീകരണമെങ്കിലും സമീപകാലത്തെ വിദ്യാഭ്യാസ വകുപ്പിലെ വിവാദങ്ങളിൽ അതൃപ്തിയുമുണ്ടെന്നാണ് വകുപ്പ് മാറ്റത്തിലൂടെ സൂചന.
Show Full Article
TAGS:LOCAL NEWS 
Next Story