Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിമ്മിനിയിൽ നിന്ന്...

ചിമ്മിനിയിൽ നിന്ന് വൈദ്യുതോൽപാദനം തുടങ്ങി

text_fields
bookmark_border
തൃശൂർ: ചിമ്മിനി ചെറുകിട ജലവൈദ്യുതി പദ്ധതിയിൽനിന്ന് വൈദ്യുതി ഉൽപാദനം തുടങ്ങി. വെള്ളിയാഴ്ച ചിമ്മിനിഡാം തുറന്നതോടെയാണ് വൈദ്യുതി ഉൽപാദനവും തുടങ്ങിയത്. കാലവർഷത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഡാം തുറന്നത്. എക്സി. എൻജിനീയർ എൻ.ടി. ജോബ്, അസി. എക്സി.എൻജിനീയർ ടി.എസ്. വിജയകുമാർ, അസി. എൻജിനീയർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് വൈദ്യുതി ഉൽപാദനം തുടങ്ങിയത്. ചിമ്മിനിയിൽ മണിക്കൂറിൽ 2500 യൂനിറ്റാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 2015 മേയിലാണ് പദ്ധതി കമീഷൻ ചെയ്തത്. സാധാരണ നവംബർ മുതൽ ഫെബ്രുവരി വരെ കൃഷിക്ക് വെള്ളം തുറന്നുവിടുമ്പോഴാണ് വൈദ്യുതി ഉൽപാദിപ്പിക്കാറുള്ളത്. ഇതുവരെ കാലവർഷത്തിൽ ഡാം തുറന്ന് വൈദ്യുതി ഉൽപാദിപ്പിച്ചിട്ടില്ലെന്ന് എക്സി. എൻജിനീയർ എൻ.ടി. ജോബ് പറഞ്ഞു. ഉൽപാദിപ്പിക്കുന്ന വൈദ്യുതി 26 കി.മീ കേബിളിട്ട് പുതുക്കാട് സബ്സ്റ്റേഷനിൽ എത്തിച്ചാണ് വിതരണം.
Show Full Article
TAGS:LOCAL NEWS 
Next Story