Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദൃഢനിശ്ചയം മതി സിവിൽ...

ദൃഢനിശ്ചയം മതി സിവിൽ സർവിസ് കടമ്പ കടക്കാൻ

text_fields
bookmark_border
ചാവക്കാട്: എത്ര പരാജയപ്പെട്ടാലും പിൻമാറില്ലെന്ന ദൃഢനിശ്ചയവും ആത്മവിശ്വാസവുമുള്ള ഒരാൾക്ക് സിവിൽ സർവിസ് പരീക്ഷ കടമ്പ കടക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് സിവിൽ സർവിസ് ജേതാവ് ഷാഹിദ് ടി. കോമത്ത്. അഞ്ച് തവണ പ്രിലിമിനറി പരീക്ഷയിൽ പരാജയപ്പെട്ട താൻ ആറാം തവണയാണ് വിജയം കണ്ടത്. വീണിടത്ത് നിന്നും വീണ്ടും വീണ്ടും എഴുന്നേൽക്കാൻ നിരന്തരം പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്. ആദ്യ പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ച എനിക്ക് ആറാം തവണ പരീക്ഷ എഴുതിയപ്പോൾ റാങ്ക് ലിസ്റ്റിൽ കയറാൻ കഴിഞ്ഞു. പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും, പുസ്തകങ്ങളും വായിക്കുന്നത് ശീലമാക്കാൻ വിദ്യാർഥികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എസ് ജില്ല കമ്മിറ്റി ചാവക്കാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. പി.വി. ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി.എസ്. നിസാമുദ്ദീൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെംബർ അഡ്വ. കെ.എസ്.എ. ബഷീർ, ജില്ല സെക്രട്ടറി എ.കെ. അബ്ദു റഹിമാൻ, താലൂക്ക് സെക്രട്ടറി നൗഷാദ് തെക്കുംപുറം, ഹക്കീം ഇമ്പാർക്ക്, ഷംസു ഷിംന, മുഹമ്മദ് അക്ബർ, എ.വി. അഷ്റഫ്, ദിൽഷാദ് പാടൂർ, ഷുക്കൂർ ചാവക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story