Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ...

ഗുരുവായൂർ എം.എൽ.എയുടേത്​ രാഷ്​ട്രീയ നിറം മാറ്റം

text_fields
bookmark_border
ചാവക്കാട്: ഭൂമിയും വീടും നഷ്ടപ്പെടുന്നവർ രാഷ്ട്രീയമല്ല മറിച്ചു ജീവൻ മരണ പോരാട്ടമാണ് കളിക്കുന്നതെന്ന് ഗുരുവായൂർ എം.എൽ.എ മനസ്സിലാക്കണമെന്ന് പ്രവാസി ആക്ഷൻ കൗൺസിൽ പ്രസിഡൻറ് കെ.കെ. ഹംസക്കുട്ടി. യു.ഡി.എഫ് ഭരണകാലത്ത് സമരത്തെ പ്രോത്സാഹിപ്പിച്ചവർ ഇപ്പോൾ ഭരണത്തിലായപ്പോൾ സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞും നിവേദനം സ്വീകരിക്കാൻ തയാറാവാത്തതും എം.എൽ.എ യുടെ രാഷ്ട്രീയ നിറം മാറ്റത്തി​െൻറ ഉദാഹരണമാണ്. ഹൈവേ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് തളിക്കുളത്ത് നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പ്രതിഷേധ യോഗം ആക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഇ.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.കെ. ഹംസക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സി. ശറഫുദ്ദീൻ, ഉസ്മാൻ അണ്ടത്തോട്, ഉണ്ണികൃഷ്ണൻ, ആബിദ് എന്നിവർ പ്രസംഗിച്ചു. ഖമറു പട്ടാളം, ഫഹദ് അകലാട്, നിസാർ അബ്ദുൽ കരീം, അബ്ദു കോട്ടപ്പുറം, വാഹിദ മുഹമ്മദ്, റസിയ അബ്ദു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story