Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതോളൂർ ഗ്രാമപഞ്ചായത്ത്...

തോളൂർ ഗ്രാമപഞ്ചായത്ത് നാട്ടുത്സവം 15 മുതൽ

text_fields
bookmark_border
തോളൂർ ഗ്രാമപഞ്ചായത്തിൽ നാട്ടുത്സവം 15 മുതൽ പാവറട്ടി: തോളൂർ ഗ്രാമപഞ്ചായത്തിൽ 'നാട്ടറിവ് നാട്ടുത്സവം' ആഗസ്റ്റ് 15 മുതൽ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് രാധാ രവീന്ദ്രൻ അറിയിച്ചു. സഹകരണ സംഘങ്ങൾ, വിദ്യാലയങ്ങൾ, തൊഴിലാളികൾ, യുവജന ക്ലബ്ബുകൾ, കുടുംബശ്രീ, അങ്കണവാടികൾ എന്നിവയുടെ കൂട്ടായ്മയിലാണ് പറപ്പൂർ സഹകരണ ബാങ്ക് പരിസരത്ത് പരിപാടി നടത്തുന്നത്. 30 ജനകീയ കാമ്പയിനുകൾക്ക് 15 ന് തുടക്കം കുറിക്കും. നന്മ, ഹരിതസമൃദ്ധി, ഭക്ഷ്യസമൃദ്ധി, ഗ്രാമ പൊലിമ, ഹരിത ശ്രീ, മുത്തശ്ശിമാവും മാമ്പഴക്കൂട്ടങ്ങളും, നമ്മൾ മുന്നോട്ട്, ക്ലീൻ തോളൂർ - ഗ്രീൻ തോളൂർ, നന്മയുള്ള നാട്ടുവീഥികൾ, നാട്ടറിവ് തുടങ്ങി 10 മിഷനുകളുടെ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാട്ടറിവ് നാട്ടുത്സവം സംഘടിപ്പിക്കുന്നത്. പ്രദർശന വിപണന സാംസ്ക്കാരിക വിനിമയ മേളയിൽ പുഷ്പ- ഫല- സസ്യ പ്രദർശനവും വിപണനവും വിവിധ വകുപ്പുകളുടെ പവലിയനുകളും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. ബോധവത്കരണ ക്യാമ്പുകൾ, ചിത്രപ്രദർശനം, ദിവസവും കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. വിവിധ ദിവസങ്ങളിലായി ഞെരളത്ത് ഹരിഗോവിന്ദ ഗീതം, ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ നയിക്കുന്ന സംഗീതക്കച്ചേരി , മെഹ്‌ഫിൽ സന്ധ്യ, നാടകം, നാടുണർവ് നാടൻപാട്ട്, സംഗീത -നൃത്തസന്ധ്യകൾ, ഗാനമേള എന്നിവയുണ്ടായിരിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ, പി.കെ. ബിജു എം.പി., അനിൽ അക്കര എം.എൽ.എ, മുരളി പെരുനെല്ലി എം.എൽ.എ, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. നവദിനാഘോഷത്തി​െൻറ വിജയത്തിനായി പഞ്ചായത്ത് പ്രസിഡൻറ് രാധാ രവീന്ദ്രനും സഹ.ബാങ്ക് പ്രസിഡൻറ് പ്രഫ.വി.എസ്. മാധവനും രക്ഷാധികാരികളും അനീഷ് മണാളത്ത് (ചെയർ.), സി.എ.സന്തോഷ് (കൺ.), പി.ഒ. സെബാസ്റ്റ്യൻ (ട്രഷ.) എന്നിവരടങ്ങിയ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു. മേളയുടെ െചലവ് പൂർണമായും ജനകീയ പങ്കാളിത്തത്തോടെയാണ് കണ്ടെത്തുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് മണാളത്ത്, അംഗം എ.എസ്. വിശ്വംഭരൻ, കൺവീനർ സി.എ. സന്തോഷ്, ട്രഷറർ പി.ഒ. സെബാസ്റ്റ്യൻ എന്നിവർ വ്യക്തമാക്കി. മുല്ലശ്ശേരിയിൽ ലൈഫ് പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി രണ്ടാം ഘട്ടത്തിൽ 16 കുടുംബങ്ങൾക്ക് വീടൊരുക്കാൻ ആവശ്യമായ അനുമതിപത്രങ്ങൾ നൽകി. മുല്ലശ്ശേരി പഞ്ചായത്ത് ഇ.എം.എസ് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് ജയരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, ചെയർമാൻ ഒ.എസ്. പ്രദീപ്, ചന്ദ്രകല മനോജ്, എ.പി. ബെന്നി, പഞ്ചായത്ത് സെക്രട്ടറി കെ.എ. ഉല്ലാസ് കുമാർ, അസി. സെക്രട്ടറി പി.എ. ഷൈല, വി.ഇ.ഒ ടി. പ്രകാശ് എന്നിവർ സംസാരിച്ചു. പടം : മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ഭവന നിർമാണത്തി​െൻറ അനുമതിപത്രം നൽകി മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story