Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരപ്പിൽതാഴം മാലിന്യ...

പരപ്പിൽതാഴം മാലിന്യ സംസ്കരണ ശാല സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്ന്​ മുൻമന്ത്രി

text_fields
bookmark_border
പരപ്പിൽതാഴം മാലിന്യ സംസ്കരണ ശാല സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്ന് മുൻമന്ത്രി ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തുന്ന സോഫിയയുടെ ആരോഗ്യ നില വഷളാവുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ. കുട്ടി അഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. പരപ്പിൽതാഴം മാലിന്യ സംസ്കരണ ശാലക്ക് സമീപം നിരാഹാര സമരം ചെയ്യുന്ന നിയമ വിദ്യാർഥിനി സോഫിയ മിഥുനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഫിയ ഉയർത്തുന്നത് ജനകീയ വിഷയമാണ്. ദുർഗന്ധമുയരുന്ന അന്തരീക്ഷത്തിലെത്തിയാൽ അറിയാം സോഫിയ ഉന്നയിക്കുന്ന വിഷയത്തി​െൻറ ഗൗരവം. വായു, ജലം, മണ്ണ് എല്ലാം വിഷലിപ്തമാണ്. ജനകീയ പ്രശ്നത്തെ അടിച്ചമർത്താമെന്ന് ഭരണകൂടം കരുതുന്നത് മൗഢ്യമാണ്. ലാലൂരും വളപ്പിൽ ശാലയും മാത്രമല്ല പശ്ചിമ ബംഗാളിലെ സിങ്കൂരും നന്ദിഗ്രാമും അനുഭവപാഠമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അലംഭാവം തുടരുകയാണെങ്കിൽ മുസ്ലിം ലീഗുൾെപ്പടെയുള്ള സംഘടനകൾ ഈ സമരം ഏറ്റെടുക്കുമെന്ന് കുട്ടി അഹമ്മദ് കുട്ടി മുന്നറിയിപ്പ് നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, നേതാക്കളായ കെ.കെ. ഹംസക്കുട്ടി, ലത്തീഫ് പാലയൂർ, പി.എം. മുജീബ്, പി.കെ. ബഷീർ, പി.എ. അഷക്കറലി, ഹനീഫ് ചാവക്കാട്, കോൺഗ്രസ് നേതാക്കളായ ഹിമ മനോജ്, പീറ്റർ പാലയൂർ, ശുഐബ് മുനക്കക്കടവ്, അനീഷ് പാലയൂർ, കെ.എസ്. ബാബുരാജ്, എഴുത്തുകാരൻ ഹുസൈൻ അണ്ടത്തോട്, യൂത്ത് കോൺസ് ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ഷിബു, പൗരസമിതി പ്രസിഡൻറ് നൗഷാദ് തെക്കുമ്പുറം, പൗരവേദി പ്രസിഡൻറ് ഷറഫുദ്ദീൻ മുനക്കക്കടവ്, മണത്തല മഹല്ല് പ്രസിഡൻറ് ഹിമാമുദ്ദീൻ, ടി.കെ. സലാം ഹാജി, ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജനൽ പ്രസിഡൻറ് എം.എസ്. ശിവദാസ്, നേതാക്കളായ കെ.വി. മുഹമ്മദ്, പ്രേമാവതി ബാലകൃഷ്ണൻ, സി.എസ്. നാരായണൻ, വി.കെ. വിമൽ, സി.കെ. സത്യൻ, പി.എ. നാസർ, വോൾഗ ഷൗക്കത്ത്, അബു തിരുവത്ര, എം.കെ. സുനിൽ, കെ.കെ. സഫറുഖാൻ, വെൽഫെയർ പാർട്ടി നേതാക്കളായ ഷൺമുഖൻ വൈദ്യർ, പി.കെ. അക്ബർ, കുഞ്ഞിമുഹമ്മദ് തിരുവത്ര എന്നിവരും പിന്തുണയറിയിച്ച് സമരപ്പന്തലിലെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story