Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാംസ്കാരിക ഗൃഹസദസ്സ്

സാംസ്കാരിക ഗൃഹസദസ്സ്

text_fields
bookmark_border
വടക്കേക്കാട്: ആൺ പെൺ നിർമിതികൾക്കപ്പുറം നന്മയുള്ള മനുഷ്യരെ വാർത്തെടുക്കുകയെന്ന പക്വമായ നിലപാടാണ് സമൂഹം എടുക്കേണ്ടതെന്ന് കവയിത്രി വിജയരാജമല്ലിക. മണികണ്ഠേശ്വരം പച്ചിനി തറവാട്ടിൽ പ്രേംജി സ്മാരക സാംസ്കാരിക സമിതിയുടെ 150ാം ഗൃഹസദസ്സിൽ സാംസ്കാരിക പ്രതിരോധ ചർച്ചയിൽ സംസാരിക്കുകയായിരുന്നു. വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ഇ.എം. സതീശൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലകൃഷ്ണൻ മാനവേന്ദ്രനാഥ് അനുസ്മരണം നടത്തി. അജിത് കൊളാടി, ഹനീഫ് കൊച്ചനൂർ, ടി.എസ്. സുബീഷ്, തേർളി എൻ. ശേഖർ, മോഹനൻ നന്നംമുക്ക്, ഐ.ബി. അബ്ദുറഹ്മാൻ, കെ.എം. ഉണ്ണികൃഷ്ണൻ, ബാബു വൈലത്തൂർ എന്നിവർ സംസാരിച്ചു. കാപ്ഷൻ Photo കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിമൺസ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ കെ.ടി. തസ്നിയ. പുന്നയൂർക്കുളം പരൂർ നരിയമ്പുള്ളി ഖുതുബുദ്ദീ​െൻറ ഭാര്യയും മലപ്പുറം വള്ളിക്കുന്ന് കുടുക്കിൽത്താഴത്ത് ഹസൻകോയ - ആമിനക്കുട്ടി ദമ്പതികളുടെ മകളുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story