Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർക്കടകം പോകുംമുമ്പേ...

കർക്കടകം പോകുംമുമ്പേ സമൃദ്ധമായി ചിമ്മിനി ഡാം

text_fields
bookmark_border
ആമ്പല്ലൂര്‍: കര്‍ക്കടകം പെയ്‌തൊഴിയുംമുമ്പേ ജലസമൃദ്ധിയുമായി ചിമ്മിനി ഡാം. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുകയും ജലസംഭരണിയിലേക്ക് നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ചിമ്മിനി ഡാമി​െൻറ ഷട്ടറുകള്‍ തുറന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ നാലു ഷട്ടറുകള്‍ രണ്ടിഞ്ച് വീതമാണ് തുറന്നത്. ഡാമില്‍ ജലനിരപ്പ് 75.90 മീറ്റര്‍ എത്തിയപ്പോള്‍ ഡാം അധികൃതര്‍ രണ്ടാമത്തെ മുന്നറിയിപ്പു നല്‍കി. ഉച്ചയോടെ വെള്ളം 75.94 മീറ്ററിലെത്തിയപ്പോഴാണ് ഡാം തുറന്നത്. പ്രതിദിനം 0.56 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്നത്. ജലസേചനവും വൈദ്യുതി ഉൽപാദനവുമുള്‍പ്പെടെ 1.11 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ചിമ്മിനി ഡാമി​െൻറ പ്രധാന നിര്‍ഗമന മാര്‍ഗമായ കുറുമാലിപ്പുഴയിലേക്ക് ഒഴുക്കുന്നത്. 79 മീറ്ററാണ് ചിമ്മിനി ഡാമി​െൻറ പരമാവധി സംഭരണ ശേഷി. ഇപ്പോഴത്തെ നിലയില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മണലിപ്പുഴയോരത്തെ വെള്ളപ്പൊക്കകെടുതിയുടെ പശ്ചാത്തലത്തില്‍ പീച്ചി ഡാമി​െൻറ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചിരുന്നു. പുതുക്കാട് പഞ്ചായത്തിലെ പാഴായി അമ്പലക്കടവിലാണ് മണലി - കുറുമാലി പുഴകള്‍ സംഗമിക്കുന്നത്. ചിമ്മിനി ഡാം തുറന്നതോടെ കുറുമാലി, കരുവന്നൂര്‍ പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന്ശേഷം ഷട്ടര്‍തുറന്ന ചിമ്മിനി ഡാമിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഡാമി​െൻറ ഷട്ടര്‍ തുറക്കുമെന്ന് അറിഞ്ഞതോടെ മണിക്കൂറുകൾമുമ്പേ ഡാമിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. അതേസമയം ഡാമി​െൻറ ജലസംഭരണിയുടെ ഭാഗത്തേക്ക് സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാസങ്ങളായി ഇങ്ങോട്ടുള്ള കവാടം അടച്ചുപൂട്ടിയിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മര്‍ ജലസേചനവകുപ്പ് എക്‌സി. എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story