Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവജാതശിശുവിനെ...

നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ ചാക്കിൽ കെട്ടിയാണ്​ പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത കുഞ്ഞിനെ ഉപേക്ഷിച്ചത്​

text_fields
bookmark_border
നാഗർകോവിൽ: ചാക്കിൽകെട്ടി മാലിന്യക്കൂമ്പാരത്തിനിടയിൽ വലിച്ചെറിഞ്ഞ നിലയിൽ നവജാതശിശുവിനെ കണ്ടെടുത്തു. കൃഷ്ണൻകോവിൽ വെള്ളാളർ മേലെതെരുവിൽനിന്ന് അരുകുവിള പോകുന്ന റോഡരികിൽ വാട്ടർടാങ്കിന് സമീപത്ത് നിന്നാണ് പെൺകുഞ്ഞിനെ ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ നഗരസഭ ജീവനക്കാർ പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആദ്യം ചാക്കിൽ ചലനം ഉണ്ടായപ്പോൾ പൂച്ചയായിരിക്കാം എന്ന് അവർ കരുതി. ഒടുവിൽ കുഞ്ഞി​െൻറ ഞരക്കം കേട്ടതോടെ ചാക്ക് അഴിച്ചപ്പോഴാണ് പൊക്കിൾകൊടിപോലും വേർപെടാത്ത തരത്തിൽ പെൺകുഞ്ഞിനെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടശ്ശേരി സബ്ഇൻസ്പെക്ടർ എത്തി കുഞ്ഞിനെ ആദ്യം വടശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടർന്ന് ആശാരിപള്ളം സർക്കാർ മെഡിക്കൽകോളജ് ആശുപത്രിയിലും എത്തിച്ചു. കുഞ്ഞിനെ ആശുപത്രിയിലെ ശിശുപരിപാലനകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തെപ്പറ്റി പരിസരത്തെ സി.സി.ടി.വി കാമറകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story