Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​റ്റാൻഡിങ്​...

സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാ​െൻറ അറസ്​റ്റ്​: മേയറിൽനിന്ന്​ പൊലീസ്​ മൊഴിയെടുക്കണമെന്ന്​

text_fields
bookmark_border
തൃശൂർ: ഉടമയറിയാതെ കടമുറിക്ക് കോർപറേഷൻ ലൈസൻസ് സമ്പാദിക്കാൻ വ്യാജ രേഖ ചമച്ച കേസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സുകുമാരൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് മേയറിൽ നിന്ന് മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർ എ. പ്രസാദ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. കേസിൽ സുകുമാരൻ ഒറ്റക്കല്ലെന്നും കൂട്ടുപ്രതികൾ ഉെണ്ടന്നും വ്യാഴാഴ്ച കോർപറേഷൻ കൗൺസിലിൽ മേയർ പറഞ്ഞ പശ്ചാത്തലത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. കേസിൽ മറ്റു ചിലർ ഉണ്ടെന്നത് എല്ലാവർക്കും അറിയാമെന്നും കേസന്വേഷണം കഴിയുന്നതോടെ ഇവർ പ്രതികളാവുമെന്നുമായിരുന്നു മേയർ പറഞ്ഞത്. ഇൗ സാഹചര്യത്തിലാണ് പ്രസാദി​െൻറ പരാതി. മറ്റു കൗൺസിലർമാരെയും മാധ്യമ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും സാക്ഷിയാക്കിയാണ് മേയർ ഇത് പറഞ്ഞതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മേയറിൽനിന്ന് മൊഴിയെടുക്കാൻ അേന്വഷണ ഉദ്യോഗസ്ഥർ തയാറാവണം. മുഴുവൻ പ്രതികളെയും നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരണം-പരാതിയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story