Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലുടമയുടെ പണവുമായി ...

ഹോട്ടലുടമയുടെ പണവുമായി മുങ്ങിയ 'വിശ്വസ്​തൻ' പിടിയിൽ

text_fields
bookmark_border
ചാലക്കുടി: തന്ത്രപരമായി വിശ്വാസ്യത നേടി ഹോട്ടൽ ഉടമയുടെ ഒരുലക്ഷത്തോളം രൂപയുമായി മുങ്ങിയ വിരുതൻ അറസ്റ്റിൽ. കൊടുങ്ങല്ലൂർ ഏറിയാട് കൊട്ടിക്കൽ സ്വദേശി പുത്തൻമാളിയേക്കൽ ഷിജുവാണ് (46) തൃശൂരിലെ ലോഡ്ജിൽ നിന്ന് പിടിയിലായത്. കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുരിങ്ങൂരിലും കറുകുറ്റിയിലും ഹോട്ടൽ ബിസിനസ് നടത്തുന്ന കൂടപ്പുഴ സ്വദേശി ശരവണകുമാറി​െൻറ ഒരുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദ സംഭവം. ശരവണകുമാറിനെ സമീപിച്ച് ജോലി നേടിയ ഷിജു ചുരുങ്ങിയ സമയത്തിൽ വിശ്വസ്തനായി മാറി. ക്രമേണ ഹോട്ടലുകളിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് ഉടമയെ സഹായിക്കാനും തുടങ്ങി. വിനീതനും വാചാലനുമായി അഭിനയിച്ച ഷിജു, പച്ചക്കറികളും പലചരക്കുകളും വളരെകുറഞ്ഞ നിരക്കിൽ തമിഴ്നാട്ടിൽ നിന്ന് എത്തിച്ചു തരുന്ന ചേലക്കര സ്വദേശിയെ തനിക്കറിയാമെന്നും അയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങാമെന്നും അതിന് രണ്ടുലക്ഷം രൂപയാണ് വിപണിവിലയെന്നും മറ്റും ഹോട്ടലുടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇയാളെ കാണാൻ ഇരുവരും പണവുമായി കറുകുറ്റിയിൽ നിന്നും ചേലക്കരക്ക് പുറപ്പെട്ടു. ഇടക്ക് മുരിങ്ങൂരിലെ ഹോട്ടലിൽ കയറിയ സമയത്ത് ഷിജു പണവുമായി മുങ്ങുകയായിരുന്നു. ശരവണകുമാർ കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഉടൻ ഷിജുവി​െൻറ ഫോണിൽ വിളിച്ചെങ്കിലും ഒാഫാക്കിയിരുന്നു. ഷിജുവി​െൻറ ഭാര്യയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ തൃശൂരിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. പണം മുഴുവനും ആർഭാടജീവിതത്തിനായി െചലവാക്കിയിരുന്നു. കൊരട്ടി എസ്.െഎ കെ.എസ്.സുബീഷ്മോൻ, എ. എസ്.ഐമാരായ വർഗീസ്, ഷാജു എടത്താടൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ പി.എം. മൂസ, ഷിജോ തോമസ്, സീനിയർ സി.പി.ഒ. ബിജു എം.ബി., സി.പി.ഒമാരായ എ.യു.റെജി, ടി.സി.ജിബി , പി.എ. സലേഷ്, ഹോംഗാർഡ് ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story