Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹസിക നീന്തലിനെത്തിയ...

സാഹസിക നീന്തലിനെത്തിയ യുവാക്കൾ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ടു

text_fields
bookmark_border
ചെറുതുരുത്തി: നിറഞ്ഞ് കവിഞ്ഞ ഭാരതപ്പുഴയുടെ വാഴാലിപ്പാടം ഉരുക്ക് തടയണ പ്രദേശത്ത് സാഹസിക നീന്തലിനെത്തിയ യുവാക്കളുടെ കയാക്കിങ് വഞ്ചി മറിഞ്ഞ് ഒഴുക്കിൽപെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. അബൂദബിയിൽ വാട്ടർ റെസ്ക്യൂ വിഭാഗത്തിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ എറിയാട് എരമംഗലം വീട്ടിൽ നിയാസ് (44), പുഴയ്ക്കൽ തച്ച പുള്ളി രഘു (48) എന്നിവരാണ് വ്യാഴാഴ്ച 2.30ന് അപകടത്തിൽപെട്ടത്. സാഹസിക നീന്തൽ നടത്തുന്നതിനിടെ ഉരുക്ക് തടയണ പ്രദേശത്തെത്തിയപ്പോൾ ജലപ്രവാഹത്തിൽപെടുകയും കയാക്കിങ് വഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. വഞ്ചി മറിഞ്ഞതോടെ നിയാസും രഘുവും ഒരു വശത്തേക്കും ഒഴുകിപ്പോയി. കുത്തൊഴുക്കിനെ അതിജീവിച്ച് യുവാക്കൾ മനോധൈര്യം കൈവിടാതെ ഏറെദൂരം നീന്തി ഒടുവിൽ ചെറുതുരുത്തി ഒന്നാം മൈൽസ് പ്രദേശത്ത് കരക്ക് കയറി. ചെറുതുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിച്ച രണ്ടുപേർക്കും പ്രാഥമിക ചികിത്സ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story