Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാർമമരമാവാൻ കലൈജ്ഞരും...

ഒാർമമരമാവാൻ കലൈജ്ഞരും അഭിമന്യുവും ഗൗരിലങ്കേഷും മധുവും

text_fields
bookmark_border
തൃശൂർ: കർക്കടകവാവിൽ കലൈജ്ഞർ കരുണാനിധിക്കും െകാല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനും എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനും അട്ടപ്പാടിയിൽ ജനക്കൂട്ടത്തി​െൻറ അടിയേറ്റ് മരിച്ച മധുവിനും വിലങ്ങൻ കുന്നിൽ ഓർമമരം നട്ട് ബലിയൂട്ട്. വിലങ്ങൻ ട്രക്കേഴ്സ് ക്ലബ് വിലങ്ങനിൽ ഒരുക്കുന്ന അശോകവനത്തിലാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ തൃശൂരി​െൻറ ജനകീയ സൗമ്യമുഖം പ്രഫ. എം. മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് ഓർമയൊരുക്കുന്നത്. ശനിയാഴ്ചയാണ് കർക്കടക വാവ്. നൂറ് ഓർമമരങ്ങൾ കൂടി നട്ട് ട്രക്കേഴ്സ് ക്ലബി​െൻറ അശോകവനം ആദ്യഘട്ടം അവസാനിപ്പിക്കും. 2008ലാണ് മഴക്കാലത്ത് പോലും തളിരിടാതെ മൊട്ടക്കുന്നായി മാറിയ വിലങ്ങനെ പച്ചപ്പണിയിക്കുന്ന അശോകവനം പദ്ധതി വിലങ്ങൻ ട്രക്കേഴ്സ് ക്ലബ് ആരംഭിച്ചത്. പ്രഫ. സുകുമാർ അഴീക്കോടായിരുന്നു തുടക്കമിട്ടത്. ടി.ആർ. ചന്ദ്രദത്ത്, എ.എം. പരമൻ, ഡോ. ലത, കലാമണ്ഡലം ഗീതാനന്ദൻ, ആൻറണി വാഴപ്പിള്ളി, വിജയൻ കുമ്പളങ്ങാട്, കെ.ഇ. മാമ്മൻ, പന്മന രാമചന്ദ്രൻനായർ, ടി.വി.ആർ. ഷേണായി, ലീല മേനോൻ, പുനത്തിൽ കുഞ്ഞബ്്ദുള്ള, ഐ.വി. ശശി, നടി ശ്രീദേവി, ജസ്റ്റിസ് ഡി. ശ്രീദേവി, എം.എം. ജേക്കബ്, ഡോ. ഇ.സി.ജി. സുദർശൻ തുടങ്ങി പോയവർഷം വിടപറഞ്ഞ നിരവധി പ്രമുഖരുടെ പേരിലും ഇത്തവണ ഓർമമരങ്ങൾ നടും. ആയിരത്തോളം ഓർമമരങ്ങളാണ് ഇതുവരെ കുന്നിൽ പ്രമുഖ വ്യക്തികൾ മണ്ണിനും ഓർമക്കും സമർപ്പിച്ചത്. ശ്രമകരമായ ദൗത്യത്തിന് മികച്ച പിന്തുണയാണ് ലഭിച്ചതെന്നും, വിലങ്ങനെ ഹരിതാഭമാക്കുകയെന്ന സ്വപ്നത്തിന് വിലങ്ങനെ കാടാക്കി മാറ്റാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൺവീനർ സി.എ. കൃഷ്ണൻ പറഞ്ഞു. ആദ്യഘട്ടം അവസാനിക്കുകയാണെങ്കിലും തുടർ പദ്ധതികൾ ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story