Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണഘടന സംരക്ഷണ

ഭരണഘടന സംരക്ഷണ ദിനാചരണം

text_fields
bookmark_border
ഗുരുവായൂര്‍: ഭരണഘടനക്ക് ഭരണകര്‍ത്താക്കളില്‍നിന്നുതന്നെ ഭീഷണി ഉയരുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജന്‍. എന്‍.സി.പി ജില്ല കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനത്തില്‍ ഗുരുവായൂരില്‍ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന സംരക്ഷിക്കാൻ മുഴുവന്‍ ദേശസ്‌നേഹികളും ഒന്നിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രാജന്‍ പറഞ്ഞു. കിഴക്കെനടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം നടന്ന ചടങ്ങില്‍ ജില്ല പ്രസിഡൻറ് ടി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.എല്‍. ജോയ്, മുന്‍ ജില്ല പ്രസിഡൻറ് എ.വി. വല്ലഭന്‍, നാഷനലിസ്റ്റ് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എം. പത്മിനി, ഷൈനി കൊച്ചുദേവസി, സി.കെ. രാധാകൃഷ്ണന്‍, ടി.ജി. സുന്ദര്‍ലാല്‍, എം.കെ. ഷംസുദ്ദീന്‍, കെ.വി. മോഹനകൃഷ്ണന്‍, ഇ.പി. സുരേഷ്‌കുമാര്‍, മോഹന്‍ദാസ് ചേലനാട്ട് എന്നിവര്‍ സംസാരിച്ചു. കര്‍ക്കടക വാവുബലി: ഒരുക്കം പൂര്‍ത്തിയായി ഗുരുവായൂര്‍: ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്കുള്ള ഒരുക്കം പൂര്‍ത്തിയായി. ക്ഷേത്രത്തി​െൻറ വടക്കും കിഴക്കും ഭാഗങ്ങളിലായി രണ്ട് തര്‍പ്പണ തറകള്‍ തയാറാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ ബലി ആരംഭിക്കും. രാവിലെ ഒമ്പതുവരെ ബലിയിടാനാകും. ഊരകം സി.പി. സത്യനാരായണന്‍ ഇളയതി​െൻറ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. യൂത്ത് കോണ്‍ഗ്രസ് ജന്മദിനം ഗുരുവായൂര്‍: യൂത്ത് കോണ്‍ഗ്രസ് ജന്മദിനം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. കെ.യു. മുസ്താഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. ഉദയൻ കേക്ക് മുറിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ബാലന്‍ വാറണാട്ട്, സ്റ്റീഫന്‍ ജോസ്, പി.കെ. ജോര്‍ജ്, ബാബുരാജ് ഗുരുവായൂര്‍, ഒ.ആര്‍. പ്രതീഷ്, വി.കെ. ജയരാജ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story