Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുകയില ഉൽപന്നങ്ങളുമായി ...

പുകയില ഉൽപന്നങ്ങളുമായി ക്രിമിനൽകേസ് പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ചാലക്കുടി: നിരോധിത പുകയില ഉൽപന്നങ്ങളുമായി നിരവധി ലഹരിമരുന്ന് കേസുകളിലേയും ക്രിമിനൽ കേസുകളിലേയും പ്രതി അറസ്റ്റിൽ. നായരങ്ങാടി ഉദിനിപ്പറമ്പൻ കൊല്ലമാക്കുടി വീട്ടിൽ രാജേഷിനെയാണ് (39) ഹാൻസുമായി ചാലക്കുടി എസ്.ഐ ജയേഷ്ബാലനും സംഘവും അറസ്്റ്റ് ചെയ്തത്. കുറച്ചുനാളുകളായി ഉദിനിപ്പറമ്പൻ, കുട്ടിഷാപ്പ്, പടിഞ്ഞാറെ നായരങ്ങാടി മുതലായ സ്ഥലങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപന നടക്കുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. അേതത്തുടർന്ന് ഈ സ്ഥലങ്ങളിൽ നിഴൽപൊലീസ് സംഘത്തെ നിയോഗിക്കുകയും ചെയ്തു. രണ്ടായിരത്തോളം പാക്കറ്റ് ഹാൻസ് പൊതിഞ്ഞ നിലയിൽ ഇയാളിൽനിന്ന് കണ്ടെടുത്തു. ഫോണിൽ ലഹരിവസ്തു ആവശ്യപ്പെടുന്നവർക്ക് ഇരുചക്ര വാഹനത്തിൽ എത്തിക്കുന്നതായിരുന്നു രാജേഷി​െൻറ രീതി. കഴിഞ്ഞ വർഷം രാജേഷി​െൻറ പക്കൽ നിന്നും ഒന്നരക്കിലോ കഞ്ചാവ് പൊലീസ് സംഘം പിടികൂടിയിരുന്നു. ആ കേസിൽ ആറുമാസത്തോളം ജയിലിലായിരുന്നു ഇയാൾ. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപന തുടങ്ങുകയായിരുന്നു. നിലവിലെ കേസുകൾക്കായി പണം കണ്ടെത്താനാണ് വീണ്ടും ലഹരി വിൽപന ആരംഭിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴിനൽകി. കോടതിയിൽ ഹാജരാക്കി. എസ്.ഐ വി.വി. ഷിജു, സീനിയർ സി.പി.ഒ സുമേഷ്, എം.എസ്. ഷിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story