Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളം വെള്ളം സർവത്ര;...

വെള്ളം വെള്ളം സർവത്ര; ചാലക്കുടിപ്പുഴ കരവിഞ്ഞു; വീടുകളും റോഡുകളും വെള്ളത്തിൽ കൃഷിക്ക് വ്യാപക നാശം

text_fields
bookmark_border
മാള: ചാലക്കുടിപ്പുഴ കരകവിഞ്ഞ് ഒഴുകി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം കയറി നാശം നേരിട്ട വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപിച്ചു. വാളൂർ എൻ.എസ്.എസ് സ്കൂളിൽ 33 വീട്ടുകാർക്ക് താമസിക്കാൻ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എന്നാൽ ചിലർ ബന്ധുവീടുകളിലേക്ക് പോയി. കളപ്പറമ്പത്ത് മുഹമ്മദ്, വാളൂർ കോമ്പാറ അഗസ്റ്റിൻ, കോമ്പാറ പൗലോസ്, പട്ടുപത്തി അനിൽ, അയ്യപ്പൻ, കുറ്റിപ്പാട്ട് അമ്മിണി, കാർത്തു, കോമ്പാറ ജോണി, അന്തോണി, വർഗീസ് എന്നിവരുടെ വീടുകളിൽ പുഴ കയറിയ നിലയിലാണ്. കാർത്തുവി​െൻറ വീട് മേൽക്കൂര വരെ മുങ്ങി. വാളൂർ - വെസ്റ്റ് കൊരട്ടി റോഡ് പുഴ കരകവിഞ്ഞ് ഒറ്റപ്പെട്ടു. അന്നമനട -മാമ്പ്ര റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. താഴ്ന്ന പ്രദേശത്തെ പുരയിടങ്ങൾ വെള്ളക്കെടുതിയിലായി. പുളിക്കക്കടവ് പാലത്തി​െൻറ ഒരടി താഴെവരെ ജലനിരപ്പ് എത്തി. അന്നമനട സൗഹൃദ തീരം കെട്ടിടം ഉൾപ്പെടെ മുങ്ങി. പഴയ പുളിക്കക്കടവ് ഫെറി റോഡിൽ വെള്ളം കയറിയിട്ടുണ്ട്. തീരദേശ റോഡായ കാതികുടം റോഡ് വെള്ളത്തിനടിയിലായി. അന്നമനട -കൊരട്ടി റോഡിൽ വെള്ളം കയറി. പാറയത്ത് കലുങ്കിനടുത്ത് ഇയ്യാത്തു കടവ് റോഡ് തീരദേശം റോഡുമായി ബന്ധം വിഛേദിച്ച നിലയിലാണ്. കുണ്ടൂർ-കണക്കൻ കടവ് റോഡ് ഗതാഗതം സ്തംഭിച്ചു. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കുണ്ടൂർ തട്ടിൽ റെജി ദേവസി, കുണ്ടൂർ കടവ് കോഴിവിൽപന കേന്ദ്രം, പുത്തൻവീട്ടിൽ ദേവസി കുട്ടി എന്നിവരുടെ വീടുകളിലും, സ്ഥാപനങ്ങളിലും വെള്ളം കയറി. പൊയ്യ കഴഞ്ചിത്തറ പ്രദേശത്ത് വൈകീട്ട് ആേറാടെ പുഴ കരയിലേക്ക് കയറി തുടങ്ങി. നിരവധി വീട്ടുകാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ചെറുതോണി ഡാമിൽ നിന്നെത്തുന്ന വെള്ളമാണ് പൊയ്യയിൽ ദുരിതമാവുക. നേരത്തേ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാത്ത അധികൃത നിലപാടിൽ പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story