Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴയോരത്തേക്ക്...

പുഴയോരത്തേക്ക് മാലിന്യം തള്ളൽ

text_fields
bookmark_border
പുത്തൻചിറ: കൊമ്പത്ത് കടവ് മുട്ടിക്കൽ പാതയോരത്ത് ചത്ത എരുമയെ തള്ളിയ നിലയിൽ കണ്ടെത്തി. രണ്ട് ദിവസം പഴക്കമുള്ള ജഡം നാട്ടുകാർ മറവു ചെയ്തു. നേരത്തേ ഇവിടെ മൃഗാവശിഷ്ടങ്ങളുൾപ്പെടെ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. പാടശേഖരങ്ങൾക്കിടയിലൂടെയുള്ള വിജനമായ റോഡ് സാമൂഹിക വിരുദ്ധർ താവളമാക്കുകയാണ്. വിദ്യാർഥികൾക്കും സ്ത്രീകൾക്കും നേരെ ഇവിടെ കൈയേറ്റം ഉണ്ടായിട്ടുണ്ട്. ഭയപ്പാടിൽ പലരും പരാതിനൽകാറില്ല. മദ്യ കുപ്പികളും, സിറിഞ്ചുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്. പൊലീസ് ഈ പ്രദേശം തിരിഞ്ഞ് നോക്കാറിെല്ലന്ന് നാട്ടുകാർ പറയുന്നു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story