Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻ വിതരണം...

'റേഷൻ വിതരണം കാര്യക്ഷമമാക്കണം'

text_fields
bookmark_border
കൊടുങ്ങല്ലൂർ: റേഷൻ വിതരണം തടസ്സപ്പെടുത്തുന്ന ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂരിൽ സപ്ലൈ ഓഫിസ് ധർണ നടത്തി. കെ.വി. വസന്തകുമാർ അധ്യക്ഷത വഹിച്ചു. പി.ആർ. സുന്ദരൻ, എൻ.ആർ. രാജൻ, പി.കെ. ശിവരാമൻ, സി.പി. ഉല്ലാസ്, വി.എം. ഷുക്കൂർ, എം.എൻ. ഉണ്ണികൃഷ്ണൻ, പി.കെ. ഹർഷൻ എന്നിവർ സംസാരിച്ചു. കളഞ്ഞുകിട്ടിയ പണം ഉടമയെ ഏൽപിച്ച വിദ്യാർഥിക്ക് അനുമോദനം കൊടുങ്ങല്ലൂർ: കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥന് തിരിച്ചേൽപിച്ച വിദ്യാർഥിക്ക് അനുമോദനം. പുല്ലൂറ്റ് ടി.ഡി.പി യു.പി സ്കൂളിലെ വിദ്യാർഥി പി.എസ്. സുദേവാണ് പുല്ലൂറ്റ് സർവിസ് സഹകരണ ബാങ്കി​െൻറ ചടങ്ങിൽ വെച്ച് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകിയത് . സ്കൂളിൽ പ്രത്യേകം വിളിച്ച് ചേർത്ത അസംബ്ലിയിൽ വിദ്യാർഥിയുടെ സത്യസന്ധതക്ക് ബാങ്ക് അധികൃതർ അർഹിക്കുന്ന അംഗീകാരവുമൊരുക്കി. ബാങ്ക് പ്രസിഡൻറ് എ.പി. ആൻറണി, ഡയറക്ടർമാരായ എം.എ. ഇബ്രാഹിം, സി.ഡി. ബുൾഹർ, പി.എൻ. രാമദാസ്, സി.ആർ. പമ്പ, ശ്രീദേവി വിജയകുമാർ, ഡാലി വർഗീസ്, ഉഷ അശോകൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീതാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story