Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടക്കളത്തൂരിന്​ ഇനി...

എടക്കളത്തൂരിന്​ ഇനി നാടക രാവുകൾ; സംസ്​ഥാന പ്രഫഷനൽ നാടക മത്സരം ഞായറാഴ്​ച തുടങ്ങും

text_fields
bookmark_border
തൃശൂർ: ഗ്രാമപ്രദേശമായ എടക്കളത്തൂരിന് ഇനി നാടക രാവുകൾ. ദേശാഭിമാനി കല-കായിക സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷനൽ നാടകോത്സവം ഞായറാഴ്ച തുടങ്ങും. 21 വരെ എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂളിലാണ് നാടകങ്ങൾ അരങ്ങേറുക. എല്ലാ ദിവസവും വൈകീട്ട് ഏഴിനാണ് നാടകം. പ്രഫ. വി.എസ്. മാധവൻ ചെയർമാനും കെ.സി. ഷാജു കൺവീനറുമായ സമിതിയാണ് നാടകോത്സവത്തിന് ചുക്കാൻപിടിക്കുന്നത്. 13ാമത്തെ വർഷമാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. കൊച്ചിൻ നടനയുടെ 'നോട്ട'മാണ് ആദ്യ നാടകം. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരം അക്ഷരയുടെ 'കുരുത്തി', കൊട്ടാരക്കര ആശ്രയയുടെ 'നല്ലവരുടെ താഴ്വര', തൃശൂർ രജപുത്രയുടെ 'പകിട', കൊല്ലം അസീസിയുടെ 'ഒാർക്കുക വല്ലപ്പോഴും', കോഴിക്കോട് രംഗഭാഷയുടെ 'നിരപരാധികളുടെ ജീവിതയാത്ര', തിരുവനന്തപുരം സംസ്കൃതിയുടെ 'വൈറസ്', അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'വേറിട്ട കാഴ്ചകൾ', തിരുവനന്തപുരം മലയാള നാടകവേദിയുെട 'കിസാൻ രാമ​െൻറ വിരലുകൾ', തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'ഇന്നത്തെ ചിന്താവിഷയം'എന്നീ നാടകങ്ങൾ അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story