Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാഞ്ഞിരപ്പുഴ, കനോലി...

കാഞ്ഞിരപ്പുഴ, കനോലി കനാലുകളിൽ ജലനിരപ്പ്​ ഉയർന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഡാമുകൾ തുറന്നതോടെ കോട്ടപ്പുറത്ത് പെരിയാറി​െൻറ കൈവഴിയായ കാഞ്ഞിരപ്പുഴ, കനോലി കനാൽ എന്നിവയിൽ ജലനിരപ്പ് ഉയർത്തി. അതേസമയം, ആശങ്ക പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. കനാൽ മേഖലകളിൽ അധികൃതർ മൈക്ക് അനൗൺസ്മ​െൻറ് നടത്തി. ഇടമലയാർ ഡാം തുറന്നതോടെയാണ് വ്യാഴാഴ്ച 11ഓടെ കനോലി കനാലിൽ ജലനിരപ്പ് ക്രമേണ ഉയരാൻ തുടങ്ങിയത്. താലൂക്കിൽ ഒരു വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. അതേമയം, അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റാൻ ദുരിതാശ്വാസ ക്യാമ്പുകൾക്ക് മുന്നൊരുക്കം നടത്തി. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജം. പുല്ലൂറ്റ് വില്ലേജിൽ കെ.കെ.ടി.എം. കോളജ്, ലേബർ എൽ.പി സ്കൂൾ, ഗവ. എൽ.പി സ്കൂൾ, മേത്തല വില്ലേജിൽ ശൃംഗപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ, സ​െൻറ് മൈക്കിൾസ് എൽ.പി.എസ് എന്നിവ അവശ്യഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. സമാന മുൻകരുതൽ ലോകമലേശ്വരം, അഴീക്കോട് വില്ലേജുകളിലും എടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story