Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലർപ്പി​െൻറ ഉത്സവമാണ്​ ...

കലർപ്പി​െൻറ ഉത്സവമാണ്​ സംസ്​കാരം-സ്​പീക്കർ

text_fields
bookmark_border
തൃശൂർ: സംസ്കാരം ശുദ്ധമല്ലെന്നും അത് കലർപ്പി​െൻറ ഉത്സവമാണെന്നും നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രസ്താവിച്ചു. ജീവിതത്തി​െൻറ എല്ലാ മണ്ഡലങ്ങളിൽനിന്നും ലഭിക്കുന്ന ആർജിത ജ്ഞാനമാണ് സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടവം ശ്രീധരൻ, ആദം അയൂബ്, ടി.ഡി. രാമകൃഷ്ണൻ, 'മാധ്യമം' പീരിയോഡിക്കൽസ് എഡിറ്റർ മുസഫർ അഹമ്മദ് എന്നിവർക്ക് കമല സുറയ്യ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ. യുക്തിസഹമല്ലാത്ത നിബന്ധനകൾ വെച്ച് സംസ്കാരത്തെ മുൻകൂട്ടി തയാറാക്കിയ പെട്ടിയിലടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിൽ ഒന്നും കലർത്തരുതെന്നും പറയുന്നു. ഭാരതീയ പൈതൃകത്തി​െൻറ കടക്കൽ കത്തിവെക്കുകയാണ് ഇതിലൂടെ. എഴുതുേമ്പാൾ ഏതു വാചകം ഉപയോഗിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും പറയുന്ന കാലമാണിത്. എഴുത്തി​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി ഏവരും നിലകൊള്ളണം. സംസ്കാരത്തി​െൻറയും പൈതൃകത്തി​െൻറയും പേരിൽ ഇൗ സ്വാതന്ത്ര്യത്തിന് ഭംഗം വരുത്താൻ ശ്രമം നടക്കുകയാണ്. എഴുത്തി​െൻറയും ചിന്തയുടെയും സ്വാതന്ത്ര്യം തടസ്സപ്പെടുേമ്പാൾ സർഗാത്മകതക്ക് അന്ത്യം കുറിക്കും. സമൂഹത്തെ മുേന്നാട്ടു നയിക്കുന്ന പ്രധാന കാര്യം ചിന്താപരമായ പ്രകോപനമാണ്. എഴുത്തി​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ മാലാഖയാണ് കമല സുറയ്യ-അദ്ദേഹം പറഞ്ഞു. കമല സുരയ്യ ഫൗണ്ടേഷ​െൻറയും ദോഹ ഫ്രൻറ്സ് കൾചറൽ സ​െൻററി​െൻറയും(എഫ്.സി.സി.) ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ എഫ്.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. എം.ആർ. തമ്പാൻ കമല സുറയ്യ പ്രഭാഷണം നിർവഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പെരുമ്പടവം ശ്രീധരൻ, ആദം അയൂബ്, ടി.ഡി. രാമകൃഷ്ണൻ, മുസഫർ അഹമ്മദ് എന്നിവർ സംസാരിച്ചു. എം. മെഹബൂബ് സ്വാഗതവും എൻ.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story