Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫണ്ട്​ തിരിച്ചെടുക്കൽ: ...

ഫണ്ട്​ തിരിച്ചെടുക്കൽ: വിശദീകരണവുമായി ലളിതകല അക്കാദമി

text_fields
bookmark_border
തൃശൂർ: ലളിതകല അക്കാദമിയുടെ പ്രവർത്തനത്തിന് അനുവദിച്ച ഫണ്ട് സർക്കാർ തിരിച്ച് പിടിച്ചത് സ്ഥിരീകരിച്ച് ലളിതകല അക്കാദമിയുടെ വിശദീകരണം. അക്കാദമിക്കെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അറിയിച്ച വാർത്താക്കുറിപ്പിലാണ് ഫണ്ട് തിരിച്ചെടുത്തുവെന്ന് അക്കാദമി സമ്മതിക്കുന്നത്. അക്കാദമിയുടെ പ്രവർത്തനഫണ്ടിൽ 1.66 കോടി തിരിച്ചെടുത്തുവെന്ന് വിവരാവകാശ പ്രകാരം അക്കാദമി നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലുള്ള 'മാധ്യമം'വാർത്തക്കാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്. ആലപ്പുഴ സ്വദേശി സോമകുമാരൻ എന്നയാൾ വിവരാവകാശ പ്രകാരം രേഖകൾ വാങ്ങി തെറ്റായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് അക്കാദമി ആരോപിക്കുന്നു. 2017-18 വർഷം അക്കാദമിക്ക് അവസാന ഗഡുവായി മാർച്ച് 21ന് അനുവദിച്ച 1.66 കോടി ട്രഷറിയിൽനിന്നും നേരിട്ട് സർക്കാർ തിരിച്ച് എടുക്കുകയായിരുന്നു. അത് ലളിതകല അക്കാദമിയിൽനിന്നും മാത്രമല്ല സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും സംഭവിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽനിന്ന് തനത്ഫണ്ട് പോലും മുന്നറിയിപ്പില്ലാതെ സർക്കാർ തിരിച്ചെടുക്കുകയും അടുത്ത സാമ്പത്തിക വർഷം തിരിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ലളിതകല അക്കാദമിയിൽനിന്നുമാത്രം പണം തിരിച്ചു പിടിച്ചുവെന്ന നിലയിൽ വാർത്ത വരുന്നത് ദുരുദ്ദേശപരമാണ്. ഇത് ഏറെ തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയാക്കുന്നതുമാണ്. അക്കാദമിയുടെ പ്രവർത്തനം തീരുമാനിക്കുന്നത് നിർവാഹക സമിതിയാണ്. തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സെക്രട്ടറിക്കാണ്. മുൻ ചെയർമാൻ സത്യപാൽ യാഥാർഥ്യം മറച്ചുവെച്ച് ജീവനക്കാരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story