Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യം തള്ളുന്നത്...

മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണം -പൗരാവകാശവേദി

text_fields
bookmark_border
ചാവക്കാട്: ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെ വെല്ലുവിളി ഉയർത്തി പരപ്പിൽതാഴം ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്ത് മാലിന്യം തള്ളുന്നത് നഗരസഭ അവസാനിപ്പിക്കണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് സോഫിയ നിരാഹാര സമരം ആരംഭിക്കാൻ നിർബന്ധിതയായത്. ഈ സമരത്തോട് അധികാരികൾ പുലർത്തുന്ന അവഗണന ജനാധിപത്യവിരുദ്ധമാണ്. കലക്ടർ അടിയന്തരമായി സ്ഥലം സന്ദർശിക്കുകയും സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുകയും വേണം. പ്രസിഡൻറ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. കെ.യു. കാർത്തികേയൻ, കെ.ടി. ജോസഫ്, എ.കെ. മുഹമ്മദ് മുല്ലശ്ശേരി, ഹുസൈൻ ഗുരുവായൂർ, കെ.സി. തമ്പി, വർഗീസ് പാവറട്ടി, മജീദ് ചക്കംകണ്ടം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story