Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​റ്റാൻഡിങ്​​...

സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാ​െൻറ അറസ്​റ്റ്​: കോർപറേഷൻ പ്രക്ഷുബ്​ധം

text_fields
bookmark_border
തൃശൂർ: വ്യാജ രേഖ ചമച്ച കേസിൽ പ്രതിസ്ഥാനത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുകുമാരൻ മാത്രമല്ലെന്നും പൊലീസ് അന്വേഷണം പൂർത്തിയാകുന്നതോടെ പലരും പ്രതികളാവുമെന്നും കോർപറേഷൻ കൗൺസിലിൽ മേയർ അജിത ജയരാജ​െൻറ വെളിപ്പെടുത്തൽ. ഇതോടെ മറ്റു പ്രതികളുടെ പേര് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മേയറെ പ്രതിപക്ഷം വളഞ്ഞു വെച്ചു. റിമാൻഡിൽ ആശുപത്രിയിൽ കഴിയുന്ന സുകുമാരനെ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി ചെന്നു കണ്ട് ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. അതോടെ യോഗം പ്രക്ഷുബ്ധമായി. അഴിമതി ഭരണം, ഏജൻറ് ഭരണം, എൽ.ഡി.എഫ് ഭരണം തുലയെട്ട, മേയർ രാജിവെക്കുക തുടങ്ങിയ പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് അംഗങ്ങൾ എത്തിയത്. കൗൺസിലി​െൻറ പ്രതിഛായ തകർെന്നന്നും സുകുമാര‍​െൻറ രാജി മേയർ ആവശ്യപ്പെടണമെന്നും കോൺഗ്രസ് സഭ നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു. മേയർ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. സുകുമാര​െൻറ അറസ്റ്റിൽ മേയർക്ക് ഉത്തരവാദിത്തമുണ്ടെന്നും മറുപടി പറയണമെന്നും എ. പ്രസാദ് വ്യക്തമാക്കി. സുകുമാരൻ വായ തുറന്നാൽ സി.പി.എം കൗൺസിലർമാർ കുടുങ്ങുമെന്നതിനാൽ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പ്രസാദ് ആരോപിച്ചു. എൽ.ഡി.എഫി​െൻറ കൗൺസിലർമാർ അഴിമതിഏജൻറുമാരായിരിക്കുന്നുവെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നെതന്നും ഉപനേതാവ് ജോൺ ഡാനിയേൽ ആരോപിച്ചു. അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. നാണക്കേടുകൊണ്ട് കൗൺസിലർമാർക്ക് പുറത്തിറങ്ങാൻ പറ്റാതായെന്ന് ഫ്രാൻസിസ് ചാലിശ്ശേരി പറഞ്ഞു. സുകുമാരൻ നടത്തിയ അഴിമതി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ബി.ജെ.പി സഭ നേതാവ് എം.എസ്. സമ്പൂർണ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് മേയർ വിഷയത്തിൽ വിശദീകരണം നടത്തിയത്. പൊലീസ് അന്വേഷണം പൂർത്തിയാവുന്നതോടെ ഉചിതമായ നടപടിയുണ്ടാവുമെന്ന് മേയർ പറഞ്ഞു. കൂട്ടു പ്രതികളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങൾ മേയറെ വളഞ്ഞതോടെ സി.പി.എമ്മിലെ രാമദാസ്, അനൂപ് ഡേവിസ് കാട, പ്രേമകുമാർ, സതീഷ് ചന്ദ്രൻ എന്നിവർ മേയറുടെ രക്ഷക്കെത്തി. ഇതിനിടെ സുകുമാരൻ വിഷയത്തിൽ ഇടതു മുന്നണി നിലപാട് വിശദീകരിക്കാനായി വർഗീസ് കണ്ടംകുളത്തി രംഗത്തുവന്നു. എന്നാൽ, അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നതോടെ ബെല്ലടിച്ച് മേയർ യോഗം പിരിച്ചു വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story