Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാട്​ ജവാ​െൻറ മൃതദേഹം...

നാട്​ ജവാ​െൻറ മൃതദേഹം കാത്തിരിക്കു​േമ്പാൾ ബി.ജെ.പി നേതാക്കൾക്ക്​ ആഘോഷം

text_fields
bookmark_border
വിഡിയോ വൈറലായതോടെ ക്ഷമ ചോദിച്ച് രംഗത്ത് മുംബൈ: കശ്മീരിൽ കൊല്ലപ്പെട്ട ജവാ​െൻറ മൃതദേഹം കാത്ത് നാട് മുഴുവൻ ദുഃഖാർത്തരായിരിക്കുേമ്പാൾ ബി.ജെ.പി നേതാക്കൾക്ക് ആഘോഷം. സംഭവത്തി​െൻറ വിഡിയോ മാധ്യമങ്ങളിൽ വന്നതോടെ ക്ഷമചോദിച്ച് എം.എൽ.എ അടക്കമുള്ള നേതാക്കൾ രംഗത്തെത്തി. മുംബൈയിലെ മിറ ഭയന്ദർ മുനിസിപ്പൽ കോർപറേഷനിലാണ് സംഭവം. പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞദിവസം കൊല്ലപ്പെട്ട മേജർ കൗസ്തുഭ് റാണെ എന്ന ജവാ​െൻറ മൃതദേഹം നാട്ടിലെത്തുന്നതിന് മുന്നോടിയായ ഒരുക്കത്തിലായിരുന്നു. ഇൗ സമയത്ത് ബി.ജെ.പി എം.എൽ.എ നേരന്ദ്ര മേത്തയും മറ്റു പ്രാദേശിക നേതാക്കളും ഒരു ജന്മദിനാഘോഷ ചടങ്ങിൽ പെങ്കടുത്തതാണ് വിവാദമായത്. എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തി​െൻറ വിഡിയോ ഒരു മറാത്തി ചാനൽ പുറത്തുവിട്ടു. ഇതോെട, വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നു. എൻ.സി.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയുടെ യഥാർഥ മുഖമാണ് പുറത്തായതെന്ന വിമർശനമുയർത്തി. സംഭവം പാർട്ടിക്ക് നാണക്കേടായതോടെ ക്ഷമ ചോദിക്കുന്നതായും ഇത് രാഷ്ട്രീയ പ്രശ്നമല്ലെന്നും പ്രസ്താവനയിറക്കി എം.എൽ.എ രംഗത്തെത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story