Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ...

ഗുരുവായൂർ സന്ദർശനത്തിന് വഴിയൊരുക്കിയത് ആധ്യാത്മിക ഉപദേശകൻ

text_fields
bookmark_border
ഗുരുവായൂർ: രാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനത്തിന് വഴിയൊരുക്കിയത് അദ്ദേഹത്തി​െൻറ ആധ്യാത്മിക ഉപദേശകൻ കർണാടക സ്വദേശി വിജയകുമാർ. ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രങ്ങളിലെ ദർശനവും വഴിപാടുകളുമെല്ലാം വിജയകുമാറി​െൻറ തീരുമാനപ്രകാരമായിരുന്നു. 2002ൽ പ്രതീക്ഷിച്ച രാജ്യസഭ സീറ്റ് ലഭിക്കാതെ വന്ന സമയത്ത് വിജയകുമാറിനെ രാംനാഥ് കോവിന്ദ് സന്ദർശിച്ചിരുന്നു. ഇപ്പോഴത്തെ നഷ്ടം കാര്യമാക്കേണ്ടെന്നും വലിയ പദവി പിന്നീട് തേടിയെത്തുമെന്നും അന്ന് പറഞ്ഞിരുന്നുവത്രെ. രാഷ്ട്രപതിയായപ്പോൾ വിജയകുമാറി​െൻറ പ്രവചനത്തി​െൻറ പൂർത്തീകരണമായാണ് കണക്കാക്കിയത്. പുതിയ പദവികൾ തേടിയെത്തുമ്പോൾ ചെയ്യേണ്ട വഴിപാടുകളുടെ കൂട്ടത്തിൽ ഗുരുവായൂരിലെയും മമ്മിയൂരിലെയും ദർശനവും ഉണ്ടായിരുന്നു. ഇതുവരെ ഒരു രാഷ്ട്രപതിയും പതിവില്ലാത്ത മമ്മിയൂർ ദർശനം ഇത്തവണ ഉണ്ടായത് ഇതിനാലാണെന്ന് പറയുന്നു. ഗുരുവായൂർ, മമ്മിയൂർ ദർശനങ്ങൾ ഉപേക്ഷിക്കരുതെന്ന നിർബന്ധം രാഷ്ട്രപതിക്കുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ റോഡ് മാർഗം ക്ഷേത്രങ്ങളിൽ പോകണമെന്ന് നിർബന്ധമായി പറഞ്ഞുവത്രെ. വഴിപാടുകളെല്ലാം നിശ്ചയിച്ചത് ഉപദേഷ്ടാവ് തന്നെയായിരുന്നു. ഇദ്ദേഹം നേരത്തെ തന്നെ ഗുരുവായൂരിലെത്തി എല്ലാ കാര്യങ്ങളും ഏർപ്പാടാക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിയോടൊപ്പം ക്ഷേത്രങ്ങളിൽ വിജയകുമാർ ഉണ്ടായിരുന്നു. രാഷ്ട്രപതി മടങ്ങിയ ശേഷമാണ് ഗുരുവായൂർ വിട്ടത്. വിശദാംശങ്ങൾ ചോദിച്ചപ്പോൾ 'ഞാൻ വിജയകുമാർ ഗുരുജി, ഡൽഹിയിൽ താമസിക്കുന്നു' എന്ന് മാത്രമേ പ്രതികരിക്കാൻ തയ്യാറായുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story