Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്രാമികയിൽ ദ്വൈമാസ...

ഗ്രാമികയിൽ ദ്വൈമാസ നാടകാവതരണം

text_fields
bookmark_border
മാള: കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസ നാടകാവതരണം കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ പുനരാരംഭിക്കുന്നു. സംസ്ഥാനത്തെ 33 കേന്ദ്രങ്ങളിൽ നടന്നിരുന്ന സ്ഥിരം നാടകാവതരണം മാർച്ച് മുതൽ നിർത്തിെവച്ചിരിക്കുകയായിരുന്നു. ജില്ലയിൽ ഗ്രാമികയിലും ഏങ്ങണ്ടിയൂർ, ഇരവിമംഗലം എന്നിവിടങ്ങളിലുമാണ് അക്കാദമിയുടെ സ്ഥിരം നാടകവേദികളുള്ളത്. മലയാളത്തിലെ അമേച്വർ - പ്രഫഷനൽ നാടകങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച നാടകങ്ങളാണ് ഒന്നിടവിട്ട മാസങ്ങളിൽ 11ാം തീയതി ഗ്രാമികയിൽ അവതരിപ്പിക്കുന്നത്. ശനിയാഴ്ച ഏഴ് മണിക്ക് നിലമ്പൂർ നാടകസംഘത്തി​െൻറ 'നാടകാന്തം ജീവിതം' അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്. തെക്കുംമുറി ഹൈസ്കൂൾ മൈതാനത്ത് വലിയ കുഴി മാള: പുത്തൻചിറ വെള്ളൂർ തെക്കുംമുറി ഹൈസ്കൂൾ മൈതാനത്ത് വലിയ കുഴി രൂപപ്പെട്ടു. ശക്തമായ മഴക്കു ശേഷം സംഭവിച്ചതാകാമെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ പുതുക്കിപ്പണിയുന്നതി​െൻറ ഭാഗമായി ഇവിെട മണ്ണെടുപ്പ് നടത്തിയിരുന്നു. നൂറ് കണക്കിന് ലോഡ് മണ്ണ് ഇവിടെ നിന്നും നീക്കിയിട്ടുണ്ട്. വർധിച്ച തോതിൽ മണ്ണെടുപ്പിനെതിരെ ചിലർ രംഗത്തു വന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story