Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുനിയാട്ടുകുന്ന്...

മുനിയാട്ടുകുന്ന് ഉൾപ്പെടുന്ന ഭൂമി ശാസ്ത്രീയ സർവേ നടത്താൻ ഉത്തരവ്

text_fields
bookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്ന് ഉള്‍പ്പെടുന്ന ഭൂമി ശാസ്ത്രീയ സര്‍വേ നടത്തി വനഭൂമി, പുറമ്പോക്ക് എന്നിങ്ങനെ അളന്നു തിട്ടപ്പെടുത്തണമെന്ന് ഹൈകോടതി ഉത്തരവ്. ക്വാറി പ്രവര്‍ത്തനങ്ങള്‍ മുനിയറകള്‍ക്ക് ഭീഷണിയാണെന്നും പുരാവസ്തു നിയമ പ്രകാരം മുനിയാട്ടുകുന്ന് സംരക്ഷിത പ്രദേശമായി കണക്കാക്കണമെന്നും കോടതി നിരീക്ഷിച്ചു. പുരാവസ്തു വകുപ്പി​െൻറ സംരക്ഷണത്തിലുള്ള മുനിയാട്ടുകുന്നിനെ സംരക്ഷിക്കുന്നതിന് സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഹൈകോടതി പറഞ്ഞു. 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' എന്ന സംഘടന നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സംരക്ഷിത വനപ്രദേശങ്ങളില്‍ ഇടപെടലുകള്‍ സാധ്യമല്ലെന്നും ഇവിടുത്തെ പട്ടയങ്ങള്‍ കൃഷിക്കും താമസത്തിനും മാത്രമുള്ളതാണെന്നും കോടതി വ്യക്തമാക്കി. ഇവിടെ ക്വാറി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ കോടതി ഉത്തരവ് വന്‍തോതില്‍ പാറപൊട്ടിക്കുന്നത് വനമേഖലയുടെ നാശത്തിനും അതുവഴി മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ക്വാറി പ്രവര്‍ത്തനങ്ങള്‍ മുനിയറകള്‍ക്ക് ഭീഷണിയാണെന്നും പുരാവസ്തു നിയമ പ്രകാരം മുനിയറകള്‍ സംരക്ഷിത പ്രദേശമായി കണക്കാക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വനം, റവന്യൂ, പുരാവസ്തു വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിവരങ്ങള്‍ ശേഖരിച്ച് ശാത്രീയമായി സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിക്കാനാണ് കോടതി വിധി. ഭൂപ്രകൃതിയുടെ അവസ്ഥ കൃത്യമായി വിലയിരുത്തി മാത്രമെ പാട്ടം സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കന്‍ പാടുള്ളൂ എന്നും കോടതി വിധിയില്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story