Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണവിപണിക്ക് അനക്കം...

ഓണവിപണിക്ക് അനക്കം വെച്ചു; നേന്ത്രക്കായ വില കൂടി

text_fields
bookmark_border
കൊടകര: ഓണത്തിന് രണ്ടാഴ്ച ശേഷിക്കെ വിപണിയില്‍ നേന്ത്രക്കായക്ക് വിലയേറുന്നു. ഓണാഘോഷത്തിലെ പ്രധാന വിഭവങ്ങളിലൊന്നായ ഉപ്പേരി വറവിനാവശ്യമായ നേന്ത്രക്കായ തേടി കച്ചവടക്കാര്‍ എത്തിതുടങ്ങി. മലയോരത്തെ നേന്ത്രക്കായ വിപണിയായ കോടാലിയിലെ മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക ചന്തയില്‍ കിലോഗ്രാമിന് 55 രൂപ നിരക്കിലാണ് തിങ്കളാഴ്ച കായ വിറ്റുപോയത്. വരും ദിവസങ്ങളില്‍ കായവില കുതിച്ചുയർന്നേക്കും. ഇത്തവണ കാലവര്‍ഷക്കെടുതിയില്‍ നേന്ത്രവാഴ കൃഷിക്കുണ്ടായ കനത്ത നാശവും അട്ടപ്പാടി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് നേന്ത്രക്കായ വരവ് കുറഞ്ഞതുമാണ് നാടന്‍ നേന്ത്രക്കായക്ക് വില ഉയരാന്‍ കാരണം. കഴിഞ്ഞ വര്‍ഷവും ഓണക്കാലത്ത് നേന്ത്രക്കായക്ക് നല്ല വില ലഭിച്ചിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വാഴക്കര്‍ഷകര്‍ക്ക് ഇത്തവണ വലിയ നഷ്ടമാണ് ഉണ്ടായത്. വേനല്‍മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റില്‍ മലയോര കര്‍ഷകരുടെ ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. വെള്ളക്കെട്ടിലും വാഴകൃഷി വ്യാപകമായി നശിച്ചു. പ്രകൃതിക്ഷോഭം മൂലമുള്ള കെടുതികള്‍ നേന്ത്രക്കായ ഉൽപാദനത്തില്‍ കാര്യമായ കുറവുണ്ടാക്കിയതായി കര്‍ഷകര്‍ പറഞ്ഞു. പാടങ്ങളില്‍ കൃഷിചെയ്ത വാഴകള്‍ക്കാണ് മഴയില്‍ നാശം നേരിട്ടത്. ഓണവിപണി ലക്ഷ്യമിട്ട് പറമ്പുകളിലും കുന്നിന്‍ചരുവുകളിലും കൃഷിചെയ്ത നേന്ത്രക്കുലകളാണ് ഇപ്പോള്‍ മലയോരത്തെ കര്‍ഷക ചന്തയില്‍ എത്തുന്നത്. ഓണമടുക്കുന്നതോടെ കായ വില ഗണ്യമായി വര്‍ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story