Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടൂറിസം മാനേജ്മെൻറും...

ടൂറിസം മാനേജ്മെൻറും അനുബന്ധ പ്രശ്നങ്ങളും

text_fields
bookmark_border
മാള: ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസി​െൻറ ആഭിമുഖ്യത്തിൽ '' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം നടക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ ഒമ്പതിന് ഹോളിഗ്രേസ് അക്കാദമി ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ടൂറിസം- ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വികസനങ്ങളെക്കുറിച്ച് ഇന്ത്യയിലേയും വിദേശത്തെയും വിദഗ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിക്കുകയാണ് സമ്മേളനത്തി​െൻറ അജണ്ട. കേരള ടൂറിസം വകുപ്പ് ഡയറക്ടർ ബാൽ കിരൺ പദ്ധതികളുടെ സാധ്യതകളെക്കുറിച്ച് അവലോകനം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. അബ്്ദു സ്സലാം മുഖ്യപ്രഭാഷണം നടത്തും. 22 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. സമ്മേളനത്തിൽ അവതരിപ്പിക്കുന്ന വികസന സാധ്യതയുള്ള പ്രബന്ധങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് നടത്തിപ്പിനായി സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ ഹോളിഗ്രേസ് ഡയറക്ടർ ഡോ. ജോജി ചന്ദ്രൻ, ചെയർമാൻ വക്കച്ചൻ താക്കോൽകാരൻ, സി.ഇ.ഒ രവീന്ദ്രനാഥ്, വൈസ് ചെയർമാൻ ബെന്നി ജോൺ, സാനി എടാട്ടുകാരൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story