Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാടവന ആശുപത്രിയിൽ...

മാടവന ആശുപത്രിയിൽ ഒരാഴ്ചയായി ഡോക്ടറില്ല

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ല, പ്രതിഷേധവുമായി പഞ്ചായത്തംഗത്തി​െൻറ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം. എറിയാട് മാടവന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരാഴ്ച്ചയായി ഡോക്ടറില്ലാത്തതിനെ തുടർന്ന് നൂറുകണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ മടങ്ങുന്നത്. ദിനംപ്രതി മുന്നൂറിലധികം പേർ ചികിത്സ തേടിയെത്തുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിലവിലെ ഡോക്ടർ പരിശീലന അവധിയിലാണ്. പകർച്ചപ്പനിയുൾെപ്പടെ ബാധിച്ച് രോഗികൾ ചികിത്സ കിട്ടാതെ വലയുന്ന സാഹചര്യത്തിലായിരുന്നു സമരം. പഞ്ചായത്തംഗം എ.കെ. അബ്ദുൽ അസീസ്, കോൺഗ്രസ് എറിയാട് മണ്ഡലം പ്രസിഡൻറ് പി.ബി. മൊയ്തു, ബ്ലോക്ക് സെക്രട്ടറി പി.എസ്. മുജീബ് റഹ്മാൻ, ടി.എസ്. അജിത്ത്, സതീശൻ, ഇ.എസ്. ബാലൻ എന്നിവരും സമരത്തിൽ പങ്കാളികളായി. ഡി.എം.ഒയുമായി ബന്ധപ്പെട്ടതോടെ ബുധനാഴ്ച മുതൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സമരക്കാർ അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story