Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭിന്നശേഷിക്കാര്‍ക്ക്...

ഭിന്നശേഷിക്കാര്‍ക്ക് അവാര്‍ഡ്

text_fields
bookmark_border
തൃശൂർ: തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിനു കീഴിലുള്ള പഞ്ചായത്തുകളില്‍ ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എംപവര്‍മ​െൻറ് ഓഫ് പഴ്‌സൻ വിത്ത് ഡിെസബിലിറ്റീസ് ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍ ആഗസ്റ്റ് എട്ടിനകം നല്‍കണം. ഫോണ്‍ 0487 2394522, 8281999229. എന്യൂമറേറ്റര്‍ നിയമനം തൃശൂർ: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലയില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസുകളില്‍ എന്യൂമറേറ്റര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, കോമേഴ്‌സ് എന്നിവയില്‍ എതെങ്കിലും ഒന്നില്‍ ബിരുദമാണ് യോഗ്യത. മുന്‍പരിചയമുള്ളവർക്ക് മുന്‍ഗണന. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം പത്തിന് രാവിലെ 10.30ന് അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ല ഓഫിസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 0487 2361339.
Show Full Article
TAGS:LOCAL NEWS 
Next Story