Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനപ്രതിനിധികളുടെ പി.ജി ...

ജനപ്രതിനിധികളുടെ പി.ജി ഡിപ്ലോമ കോഴ്സ്​ പൂർത്തിയായി

text_fields
bookmark_border
തൃശൂർ: ബാലസൗഹൃദ ഭരണത്തെക്കുറിച്ച് ജനപ്രതിനിധികൾക്കായി കില നടത്തിയ പി.ജി ഡിപ്ലോമ കോഴ്സി​െൻറ ആദ്യബാച്ച് പരിശീലനം പൂർത്തിയായി. വിജയികൾക്ക് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഈ വർഷവും പുതിയ ഒരു ബാച്ച് കൂടി ആരംഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചും അതു ഭരണതലത്തിൽ പ്രയോഗിക്കുന്നതിനെക്കുറിച്ചുമുള്ള അറിവും നൈപുണ്യവും മാനേജ്മ​െൻറ് രീതികളും പ്രദാനം ചെയ്യുകയായിരുന്നു കോഴ്സി​െൻറ ലക്ഷ്യം. ഇതിനായി തദ്ദേശസ്ഥാപനങ്ങളിലെ ബിരുദധാരികളായ ജനപ്രതിനിധികളെ അപേക്ഷ ക്ഷണിച്ചാണ് കോഴ്സിൽ ഉൾപ്പെടുത്തിയത്. കില അസോസിയേറ്റ് പ്രഫ. ഡോ. പീറ്റർ എം. രാജ്, എക്സ്റ്റഷൻ ഫാക്കൽറ്റികളായ എം.ജി. കാളിദാസൻ, ഭാസ്കരൻ പള്ളിക്കര എന്നിവർ സംസാരിച്ചു. ഗ്രമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. രാജേശ്വരി (അളഗപ്പനഗർ), ആർ.എസ്. വിജയകുമാരി (ഉദാക്കൽ), ഗ്രാമപഞ്ചായത്തംഗങ്ങളായ ഗംഗാധരൻ എടവലത്ത്, എം. മുജീബ് റഹ്മാൻ, നഗരസഭ കൗൺസിലർമാരായ ടി. സുരേഷ് ബാബു വിനീത വിൻസൻറ്, ശാന്തിനി ദാസ്, ലൈലകുമാരി, എസ്. ഗീതാകുമാരി എന്നിവർ അനുഭവം പങ്കുവച്ചു. 32 പേരാണ് കോഴ്സിൽ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story